/sathyam/media/media_files/2025/01/30/WIEcxxhtsLLEoO3F1XYd.jpg)
ന്യൂഡൽഹി: "പ്രധാനമന്ത്രി മോദി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല," എന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെ പ്രസിഡൻ്റ് ട്രംപിനു ശക്തമായ എതിർപ്പാണുള്ളത്. ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് കാരണമാണ് ഉക്രെയ്‌നിനെ ആക്രമിക്കാൻ റഷ്യക്ക് പണം ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
റഷ്യയിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത് തനിക്ക് സന്തോഷം നൽകുന്നില്ലെന്നും.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി തന്നെ ഫോണിൽ വിളിച്ചപ്പോൾ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു.
ഇന്ത്യയുടെ ഈ നടപടി ഉക്രെയ്‌നിനെ ആക്രമിക്കുന്ന റഷ്യയെ ഒറ്റപ്പെടുത്തുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
"ക്രൂഡ് ഓയിൽ ഇറക്കുമതി വിഷയത്തിൽ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് തന്നെയാണ് പ്രാധാന്യം നൽകുക," എന്ന് ഇന്ത്യ ട്രംപിനുള്ള മറുപടിയിൽ വ്യക്തമാക്കി.
തൻ്റെ അറിവ്വച്ച് പ്രധാനമന്ത്രി മോദി ട്രംപിനെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരം യാതൊരു കാര്യവും സംസാരിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.