/sathyam/media/media_files/2025/10/16/congress-2025-10-16-22-15-48.jpg)
ന്യൂഡൽഹി: കെപിസിസി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ച് എഐസിസി. വൈസ് പ്രസിഡന്റുമാർ, ട്രഷറർ, ജനറൽ സെക്രട്ടറിമാർ എന്നീ പദവികളിൽ ആണ് പ്രഖ്യാപനം.
13 വൈസ് പ്രസിഡന്റുമാരും 58 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്ന പട്ടികയിൽ ആറു പേരെ കൂടി രാഷ്ട്രീയകാര്യ സമിതിയിലേക്കും തെരഞ്ഞെടുത്തു. സെക്രട്ടറിമാരെ പിന്നീട് പ്രഖ്യാപിക്കും.
വി.എ നാരായണനെ ട്രഷററായും സന്ദീപ് വാര്യറെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ.കെ മണി, സി.പി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിലെ പുതിയ അം​ഗങ്ങൾ.
ശരത് ചന്ദ്രപ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി ബൽറാം, വി.പി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സു​ഗതൻ, രമ്യ ഹരിദാസ്, എം. ലിജു, കെ.എ ഷുക്കൂർ, എം. വിൻസന്റ്, റോയ് കെ. പൗലോസ്, ജയ്സൺ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
കാലങ്ങളായി ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നവരും അവശത അനുഭവിക്കുന്നവരും കിടപ്പു രോ​ഗികളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കോൺ​ഗ്രസിനെ വെട്ടിലാക്കിയ വിവാദ ഫോൺ സംഭാഷണത്തിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച പലോട് രവിയെ പാർട്ടിയുടെ ഉപാധ്യക്ഷനാക്കിയത് ഏറെ കൗതുകകരമായി.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചിരുന്നു.
ആ നേതാവിനെയാണ് എഐസിസി ഉപാധ്യക്ഷനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് പാർട്ടിയെലെ ചില നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലും വിയോജിപ്പ് ഉണ്ടാക്കിയിട്ടുണ്ട്
.