പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ല. രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് യുഎസ് ഗായിക

യുഎസുമായി അദ്ദേഹം നടത്തുന്നത് തന്ത്രപരമായ നയതന്ത്രമാണ്

New Update
1001334358

ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് യുഎസ് ഗായിക മേരി മിൽബെൻ.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ 'ഐ ഹേറ്റ് ഇന്ത്യ ടൂർ' എന്ന പരാമർശത്തെ തുടർന്നാണ് ഗായികയുടെ വിമർശനം.

രാഹുല്‍ ഗാന്ധിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയാകാനുള്ള ബുദ്ധിയില്ലെന്നുള്‍പ്പെടെയാണ് ഗായികയുടെ പരിഹാസം.

മോദി ട്രംപിനെ ഭയക്കുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് മറുപടിയായാണ് ഗായികയുടെ പ്രതികരണം.

നേരത്തെ പലതവണ മോദിക്ക് പ്രശംസയുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് മില്‍ബെന്‍.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രഖ്യാപിക്കാൻ നരേന്ദ്ര മോദി ട്രംപിന് അനുവാദം നൽകുന്നു, ആവർത്തിച്ചുള്ള അവഗണനകൾക്കിടയിലും അഭിനന്ദന സന്ദേശങ്ങൾ അയക്കുന്നത് തുടരുന്നു, ഓപ്പേറേഷൻ സിന്ദൂറിൽ ട്രംപ് നടത്തിയ വാദങ്ങളെ എതിർക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ രാഹുൽ ഗാന്ധി നടത്തിയിരുന്നു.

ഈ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞാണ് മിൽബെൻ വിമർശനം ഉന്നയിച്ചത്.

രാഹുല്‍ ഗാന്ധി, നിങ്ങള്‍ക്ക് തെറ്റിപ്പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെ ഭയപ്പെടുന്നില്ല. യുഎസുമായി അദ്ദേഹം നടത്തുന്നത് തന്ത്രപരമായ നയതന്ത്രമാണ്.

 ട്രംപ് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുപോലെ നരേന്ദ്ര മോദിയും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യുന്നു. അതിനെ ഞാന്‍ അഭിനന്ദിക്കുന്നു.

 അതാണ് രാഷ്ട്രത്തലവന്മാര്‍ ചെയ്യുന്നത്. ഇരു നേതാക്കളും അവരുടെ രാജ്യങ്ങള്‍ക്ക് നല്ലതാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ ഒരു നേതൃത്വത്തെ മനസിലാക്കുന്നതിനും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുമുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലും രാഹുല്‍ ഗാന്ധി അത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഗായിക എക്സ് പോസ്റ്റിൽ കുറിച്ചു.

Advertisment