ഡൽഹിയിൽ പോലീസുകാരെ ആക്രമിച്ച ജെ.എൻ.യു. വിദ്യാർത്ഥികൾ അറസ്റ്റിൽ

സർവകലാശാലാ കാമ്പസിനുള്ളിൽ എ.ബി.വി.പി. യൂണിയൻ വിദ്യാർത്ഥികളും ഇടതുപക്ഷ യൂണിയനുകളിൽപ്പെട്ട വിദ്യാർത്ഥികളും തമ്മിൽ ദസറ ആഘോഷം മുതൽ തർക്കം നിലനിന്നിരുന്നു. പോലീസ് എ.ബി.വി.പി. വിദ്യാർത്ഥികൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളുടെ പിന്തുണയുള്ള വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധം നടത്തി.

New Update
left students party jnu

ഡൽഹി: ഡൽഹിയിൽ സമരം തടയാൻ ശ്രമിച്ച പോലീസുകാരെ ജെ.എൻ.യു. വിദ്യാർത്ഥികൾ ആക്രമിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡൻ്റ് ഉൾപ്പെടെ 28 പേർ അറസ്റ്റിലായി.

Advertisment

അടുത്ത മാസം ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.


സർവകലാശാലാ കാമ്പസിനുള്ളിൽ എ.ബി.വി.പി. യൂണിയൻ വിദ്യാർത്ഥികളും ഇടതുപക്ഷ യൂണിയനുകളിൽപ്പെട്ട വിദ്യാർത്ഥികളും തമ്മിൽ ദസറ ആഘോഷം മുതൽ തർക്കം നിലനിന്നിരുന്നു.


പോലീസ് എ.ബി.വി.പി. വിദ്യാർത്ഥികൾക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന് ആരോപിച്ച് ഇടതുപക്ഷ സംഘടനകളുടെ പിന്തുണയുള്ള വിദ്യാർത്ഥികൾ ഇന്ന് പ്രതിഷേധം നടത്തി.

പോലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി പോകാൻ ശ്രമിച്ച ഇവരെ പോലീസ് തടഞ്ഞപ്പോഴാണ് സംഘർഷമുണ്ടായത്.

Advertisment