/sathyam/media/media_files/2025/10/19/delhipollution-1760770009-2025-10-19-13-23-03.jpg)
ഡൽഹി: ദീപാവലി ആഘോഷങ്ങൾ പുരോഗമിക്കവേ ദില്ലിയിൽ വായു മലിനീകരണം അതിരൂക്ഷം. പലയിടത്തും മലിനീകരണതോത് നാനൂറ് കടന്ന് ഗുരുതര അവസ്ഥയിലെത്തി.
വായുഗുണനിലവാര സൂചികയിൽ 270 ആണ് ശരാശരി രേഖപ്പെടുത്തിയത്. സുപ്രീംകോടതി അനുമതി നല്‍കിയ സമയക്രമത്തെ മറികടന്ന് പടക്കം പൊട്ടിച്ചുള്ള ആഘോഷം തുടരുന്നതും വായു മലിനീകരണം ഇരട്ടിയാക്കുകയാണ്.
എവിടെ തിരിഞ്ഞാലും പടക്കം പൊട്ടിക്കലും ന​ഗരം സ്തംഭിക്കുന്ന ​ഗതാ​ഗത കുരുക്കും ദീപാവലി തിരക്കിലമരുന്ന രാജ്യതലസ്ഥാനത്തിന് ഇപ്പോൾ തന്നെ ശ്വാസം മുട്ടി തുടങ്ങി.
ന​ഗരത്തിൽ രണ്ട് മേഖലകളിൽ വായുമലിനീകരണതോത് നാനൂറ് കടന്ന് ​ഗുരുതര അവസ്ഥയിലെത്തി. അക്ഷർധാമിൽ 426ഉം ആനന്ദ് വിഹാറിൽ 416ഉം ആണ് രേഖപ്പെടുത്തിയത്.
അനുവദനീയമായ അളവിനേക്കാൾ എട്ടിരട്ടിയിലധികം വരുമിത്. 9 ഇടങ്ങളിലാണ് മലിനീകരണ തോത് മുന്നൂറ് കടന്നത്.
ന​ഗരത്തിൽ വായു​ഗുണനിലവാര സൂചികയിൽ ശരാശരി 270 ആണ് രേഖപ്പെടുത്തിയത്. സ്ഥിതി ഇപ്പോഴേ ​ഗുരുതരമാകുന്നതിൽ ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.