New Update
/sathyam/media/media_files/2025/10/19/jahanzaib-sirwal-19075548-16x9_0-2025-10-19-13-51-54.webp)
ഡൽഹി: കശ്മീരി പണ്ഡിറ്റുകളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി നേതൃത്വം ഉപയോഗിക്കുന്നുവെന്ന് ജമ്മു കശ്മീരിലെ ബിജെപി നേതാവ് ജഹാൻസൈബ് സിർവാൾ.
Advertisment
കശ്മീരി പണ്ഡിറ്റുകൾ ഏറെക്കാലമായി നേരിടുന്ന അവഗണന അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ ഉൾപ്പെടെ ബിജെപി നേതാക്കൾ കശ്‌മീരി പണ്ഡിറ്റുകളുടെ ക്യാംപുകൾ ഇതുവരെ സന്ദർശിച്ചില്ലെന്നത് ഖേദകരമാണ്.
500 ലധികം തവണ കശ്മീരി പണ്ഡിറ്റുകളുടെ കഷ്ടപ്പാടുകൾ ബിജെപി നേതൃത്വം പരാമർശിച്ചിട്ടുണ്ട്. രാഷ്ട്രീയ എതിരാളികൾക്കെതിരെ അടക്കം അതുപയോഗിച്ചു.
ഇനിയിത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്ന സിർവാൾ ഈ വർഷം ഏപ്രിലിലാണ് ബിജെപിയിൽ ചേർന്നത്.