/sathyam/media/media_files/2025/10/23/chandy-oommen-mathew-antony-shama-muhammad-2025-10-23-14-51-38.jpg)
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് മാത്യു ആൻ്റണിക്ക് എ.ഐ.സി.സി ചുമതല. നാഷ്ണൽ ടാലന്റ് ഹണ്ട് നോർത്ത് ഈസ്റ്റ് സോണൽ കോ-കോർഡിനേറ്ററായാണ് മാത്യു ആൻ്റണിയെ നിയമിച്ചിരിക്കുന്നത്.
യുവ പ്രവർത്തകരിൽ നിന്നും വക്താക്കൾ, പാനലിസ്റ്റുകൾ, ഗവേഷണ കോർഡിനേറ്റർമാർ, പബ്ലിസിറ്റി കോർഡിനേറ്റർമാർ എന്നിവരെ തിരിച്ചറിയുകയും ഉയർത്തികൊണ്ടു വരികയും ചെയ്യുന്നതാണ് നാഷണൽ ടാലന്റ് ഹണ്ട് പ്രോഗ്രാം.
രാജ്യവ്യാപകമായി ആറ് സോണുകളിലായി പ്രവർത്തിക്കും. ഓരോ സോണിലും ഒരു സോണൽ കോർഡിനേറ്ററും ഒരു കോ-കോർഡിനേറ്ററും മേൽനോട്ടം വഹിക്കുക.
ഇതിൽ നോർത്ത് ഈസ്റ്റ് സോണിൻ്റെ സുപ്രധാന ചുമതലയാണ് കോട്ടയം സ്വദേശിയായ മാത്യുവിന് ലഭിച്ചിരിക്കുന്നത്.
അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങൾ അടങ്ങിയതാണ് നോർത്ത് ഈസ്റ്റ് സോൺ.
ചാണ്ടി ഉമ്മന് നോർത്ത് ഈസ്റ്റ് സോണിലെ അരുണാചൽപ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെ നോഡൽ കോർഡിനേറ്ററായിട്ടു നിയമനം നൽകിയുന്നു.
ജോർജ് കുര്യനാണ് കേരളത്തിന്റെ ചുമതല. ഷമാ മുഹമ്മദിന് ഗോവയുടെ ചുമതലയും നൽകി. ഇവർക്ക് മുകളിലാണ് സോണൽ കോർഡിനേറ്റർമാർ വരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us