/sathyam/media/media_files/2025/10/24/piyush-goyal-2-2025-10-24-17-07-55.jpg)
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര​ക​രാ​ർ വൈകാതെ സാധ്യമാകുമെന്ന് കേന്ദ്ര വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ പറഞ്ഞു.
ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വൈ​കാ​തെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും നീ​തി​യു​ക്ത​മാ​യ ക​രാ​റി​ൽ ഒപ്പുവയ്ക്കുമെന്നാണ് പ്ര​തീ​ക്ഷ​യെ​ന്നും ഗോ​യ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
"അ​മേ​രി​ക്ക​യു​മാ​യി ഇ​ന്ത്യ ച​ർ​ച്ച തു​ട​രു​ക​യാ​ണ്. ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യു​ടെ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചി​രി​ക്കു​ന്നു. അ​ടു​ത്തി​ടെ വാ​ണി​ജ്യ സെക്രട്ടറി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കു​ക​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു." -​ ഗോ​യ​ൽ പ​റ​ഞ്ഞു.
യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ൻ ഉത്പന്ന​ങ്ങ​ൾ​ക്ക് 50 ശതമാനം ഉ​യ​ർ​ന്ന ചു​ങ്കം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ർ​ച്ച​ക​ൾ പുരോഗമിക്കുന്നത്.
റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചു​മ​ത്തി​യ 25 ശതമാനം അ​ധി​കതീ​രു​വ ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പ്രകാരം, 2024-25 കാ​ല​യ​ള​വി​ൽ 86.5 ബി​ല്യ​ൺ ഡോ​ള​റിന്‍റെ ക​യ​റ്റു​മ​തി ഉ​ൾ​പ്പെ​ടെ 131.84 ബി​ല്യ​ൺ ഡോ​ള​റിന്‍റെ വ്യാപാരം ഇരുരാജ്യങ്ങളും തമ്മിൽ നടന്നിരുന്നു.
തു​ട​ർ​ച്ച​യാ​യ നാ​ലാം വ​ർ​ഷ​വും ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര പ​ങ്കാ​ളി​യാ​യി യുഎസ് നി​ല​നി​ൽ​ക്കു​ന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us