/sathyam/media/media_files/2025/10/25/images-1280-x-960-px55-2025-10-25-01-12-40.png)
ന്യൂഡൽഹി: ഡൽഹിയിൽ ജനങ്ങൾ ഒത്തുചേരുന്ന പ്രദേശങ്ങൾ ലക്ഷ്യമിട്ട് സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട രണ്ട് ഐഎസ് ഭീകരരെ പിടികൂടിയതായി റിപ്പോർട്ട്.
സൗത്ത് ഡൽഹിയിലെ ഒരു പ്രശസ്തമായ ഷോപ്പിംഗ് മാൾ ഒൾപ്പെടെയുള്ള വിവിധ ഇടങ്ങളിൽ ദീപാവലി ആഘോഷ വേളയിൽ ബോംബ് സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ട് ഐ.എസ്. ഭീകരരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഇതോടെ വലിയൊരു ഭീകരാക്രമണ ഗൂഢാലോചന പോലീസ് തകർത്തു.
ഇവരിൽ ഒരാൾ ഡൽഹിയിലെ സാദിഖ് നഗറിൽ നിന്നുള്ളയാളും, മറ്റൊരാൾ മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്നുള്ളയാളുമാണ്.
അറസ്റ്റിലായ ഭീകരരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്നും ധാരാളം സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഈ അറസ്റ്റിലൂടെ ഡൽഹിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടായിരുന്ന ഭീകരാക്രമണം ഒഴിവാക്കാൻ സാധിച്ചെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) പ്രമോദ് കുശ്വാഹ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇരുവരുമായി ബന്ധമുള്ള നിരവധി സ്ഥലങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us