/sathyam/media/media_files/2025/08/17/election-commission-untitledzele-2025-08-17-15-29-52.jpg)
ഡൽഹി: കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണ നടപടികൾ ആരംഭിച്ചു.സംസ്ഥാനത്ത് ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ പ്രിന്റിംഗ് നടക്കും. എസ്‌ഐആറിനെതിരെ എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ തീരുമാനം.
എസ്‌ഐആറിൽ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം അടക്കമുള്ള നടപടികളാണ് നവംബർ 3 വരെ നടക്കുക. നവംബർ 4 മുതലാണ് വീടുകൾ കയറിയുള്ള വിവരശേഖരണം.
എസ്‌ഐആർ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച 12 സംസ്ഥാനങ്ങളിലെയും വോട്ടർപട്ടിക നിലവിൽ മരവിപ്പിച്ചിട്ടുണ്ട്.
ബിഎൽഒമാർ വഴി ഫോമുകൾ വോട്ടർമാരിലേക്ക് എത്തിക്കും. കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കലക്ടർമാരുമായി ഇന്ന് ചർച്ച നടത്തും. നാളെ രാഷ്ട്രീയകക്ഷികളുമായും രത്തൻ ഖേൽകർ ചർച്ച നടത്തും.
അതേസമയം, എസ്‌ഐആറിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് കേരളം,ബംഗാൾ തമിഴ്‌നാട് സംസ്ഥാനങ്ങളുടെ തീരുമാനം.
സംസ്ഥാനത്ത് എസ്‌ഐആർ നടപടികളെ എതിർക്കുമെന്ന് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി അജണ്ട നടപ്പാക്കാനുള്ള ശ്രമമെന്നാണ് സിപിഎം ആരോപണം.
ഈ സമയത്ത് എസ്‌ഐആർ നടപ്പാക്കുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്നാണ് കോൺഗ്രസ് നിലപാട്. നാളത്തെ യോഗത്തിൽ എതിർപ്പ് അറിയിക്കാനാണ് പാർട്ടികളുടെ തീരുമാനം.
നിയമനടപടികളിലേക്ക് കടക്കാനും സാധ്യതയുണ്ട്. വിഷയം ചർച്ച ചെയ്യാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ സർവകക്ഷി യോഗം വിളിച്ചു.ബംഗാളിൽ എസ്‌ഐആർ നടപ്പാക്കാൻ അനുവദിക്കില്ല എന്നതാണ് മമതാ ബാനർജിയുടെ നിലപാട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us