പാകിസ്ഥാൻ്റെ കള്ളം പൊളിച്ചടുക്കി രാഷ്ട്രപതി. ശിവാംഗിയോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാജ്യത്തിന്റെ സർവ്വ സൈന്യാധിപ

സ്വന്തം രാജ്യത്തെ പോർവിമാനങ്ങൾ തകർത്തതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന പാകിസ്ഥാൻ, ഇന്ത്യയുടെ പോർവിമാനങ്ങൾ തകർത്തുവെന്നും, ഇന്ത്യൻ വനിതാ പൈലറ്റ് ശിവാംഗി സിംഗിനെ തങ്ങളുടെ സൈന്യം പിടികൂടിയെന്നും കള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇത് ഇന്ത്യ അന്നേ നിഷേധിച്ചിരുന്നതാണ്.

New Update
images (1280 x 960 px)(97)

ഡൽഹി: റാഫേൽ വിമാനത്തിൽ പറന്നുയർന്ന രാഷ്ട്രപതി ദ്രൗപദി മുർമു, അരിഞ്ഞു തള്ളിയത് പാകിസ്താൻ ഇത്രനാളും പറഞ്ഞു നടന്ന പച്ചക്കള്ളത്തിന്റെ ചിറകാണ്. അംബാല എയർഫോഴ്സ് സ്റ്റേഷനിൽ വെച്ച് സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനൊപ്പം ഫോട്ടോ എടുത്താണ് പാകിസ്താനുള്ള മറുപടി രാഷ്ട്രപതി നൽകിയത്. 

Advertisment

ഓപ്പറേഷൻ സിന്ദൂർ' നടന്നപ്പോൾ, ശിവാംഗിയെ പിടികൂടിയതായി പാകിസ്ഥാൻ സൈന്യം കള്ളപ്രചാരണം നടത്തിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ' നടന്ന സമയത്ത് പാകിസ്ഥാൻ സൈന്യം ധാരാളം നുണക്കഥകൾ പ്രചരിപ്പിച്ചു. അവരുടെ കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമായ കള്ളങ്ങളെല്ലാം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു.

സ്വന്തം രാജ്യത്തെ പോർവിമാനങ്ങൾ തകർത്തതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്ന പാകിസ്ഥാൻ, ഇന്ത്യയുടെ പോർവിമാനങ്ങൾ തകർത്തുവെന്നും, ഇന്ത്യൻ വനിതാ പൈലറ്റ് ശിവാംഗി സിംഗിനെ തങ്ങളുടെ സൈന്യം പിടികൂടിയെന്നും കള്ള വിവരങ്ങൾ പ്രചരിപ്പിച്ചു. ഇത് ഇന്ത്യ അന്നേ നിഷേധിച്ചിരുന്നതാണ്.

ഇതിനിടെ, കഴിഞ്ഞ ദിവസം റാഫേൽ വിമാനത്തിൽ പറക്കുന്നതിനായി അംബാല എയർഫോഴ്സ് സ്റ്റേഷനിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു, അവിടെയുണ്ടായിരുന്ന സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിംഗിനൊപ്പം ഫോട്ടോയെടുത്തു.

പാകിസ്ഥാൻ തങ്ങളുടെ സൈന്യം പിടികൂടിയതായി കള്ളപ്രചാരണം നടത്തിയ പശ്ചാത്തലത്തിൽ, രാഷ്ട്രപതി പുറത്തുവിട്ട ഈ ചിത്രം ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വാരാണസി സ്വദേശിയായ 29 വയസ്സുള്ള ശിവാംഗി 2017-ലാണ് ഇന്ത്യൻ എയർഫോഴ്സിൽ ചേർന്നത്. നിലവിൽ റാഫേൽ വിമാനങ്ങൾ പറത്തുന്ന ഇവർ, മുമ്പ് മിഗ് 21 വിമാനങ്ങളും പറത്തിയിരുന്നു എന്നത് ശ്രദ്ധേയമാണ്. 

Advertisment