ശ്വാസം മുട്ടി തലസ്ഥാനം. ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങൾ ദുരിതത്തിൽ. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പ്

ദീപാവലിക്ക്‌ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തൽ. 

New Update
delhi

ഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങൾ ദുരിതത്തിൽ. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറിൽ രേഖപ്പെടുത്തിയത് 409 പോയിൻ്റാണ്.

Advertisment

മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് പദ്ധതി ഉടൻ നടപ്പാക്കാൻ തീരുമാനിച്ചിരുന്നു. ദീപാവലിക്ക്‌ നിയന്ത്രണങ്ങൾ ലംഘിച്ച് പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തൽ. 

അതേസമയം മലിനീകരണം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുകയാണ്.എല്ലാവരും മാസ്‌ക് ധരിക്കണമെന്നും രോഗികൾ വീട്ടിൽ കഴിയണമെന്നും ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമുണ്ട്.

Advertisment