അയൽവാസിക്ക് നൽകാൻ 27 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്തു. പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേർ കസ്റ്റഡിയിൽ

മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കും 20000 രൂപയും നൽകി.

New Update
crime1111

ന്യൂഡൽഹി: ഡൽഹിയിൽ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ അഞ്ചുപേർ പിടിയിൽ.

Advertisment

പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചുപേരാണ് പൊലീസിന്റെ പിടിയിലായത്.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ആസൂത്രണം ചെയ്ത മായ, കുട്ടിയെ വാങ്ങാൻ പദ്ധതിയിട്ട ദമ്പതികളായ ശുഭ് കരൺ, സന്യോഗിത എന്നിവരാണ് അറസ്റ്റിലായത്.

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കൈമാറാൻ വേണ്ടിയാണ് കുഞ്ഞിനെ മായയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയത്.

മാതാപിതാക്കളിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രായപൂർത്തിയാകാത്ത രണ്ട് പേർക്കും 20000 രൂപയും നൽകി. ഒക്ടോബർ എട്ടിനാണ് 27 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാതായത്.

പൊലീസ് കണ്ടെത്തിയ കുട്ടിയെ തിരികെ മാതാപിതാക്കളെ ഏൽപ്പിച്ചു. തിലക് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഒക്ടോബർ എട്ടിന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്

Advertisment