ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു. 

New Update
CYCLONE

ഡൽഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ പശ്ചാത്തലത്തിലാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. 

Advertisment

നാളെയോടെ ചക്രവാതച്ചുഴി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. കിഴക്കന്‍-മധ്യ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മ്യാന്മാര്‍ തീരത്തും ഇന്നലെ രാവിലെ എട്ടുമണി മുതല്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ തുടങ്ങിയെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സമുദ്രനിരപ്പില്‍ നിന്ന് 5.8 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ചക്രവാതച്ചുഴി വ്യാപിച്ചിരിക്കുന്നു. 

അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് വടക്കോട്ടും പിന്നീട് വടക്ക് പടിഞ്ഞാറോട്ടും മ്യാന്‍മര്‍-ബംഗ്ലാദേശ് തീരങ്ങളിലൂടെ നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുമെന്നും ശക്തമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

നവംബര്‍ 4 മുതല്‍ ഈ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമാകുമെന്നും കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 

ജാഗ്രതാ നിര്‍ദ്ദേശം കണക്കിലെടുത്ത്, മത്സ്യത്തൊഴിലാളികള്‍ വടക്കന്‍ ആന്‍ഡമാന്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബോട്ട് ഓപ്പറേറ്റര്‍മാര്‍, ദ്വീപുവാസികള്‍, വിനോദസഞ്ചാരികള്‍ എന്നിവരും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Advertisment