/sathyam/media/media_files/2025/11/04/rap-2025-11-04-12-19-53.jpg)
ന്യൂഡൽഹി : ഛത്തീസ്ഗഢിലെ കാങ്കർ ജില്ലയിലെ എട്ട് ഗ്രാമങ്ങളിൽ ക്രൈസ്തവ പാസ്റ്റർമാർക്കും സമുദായ അംഗങ്ങ ൾക്കും പ്രവേശനം വിലക്കിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചതിനെതിരെ സീറോ മലബാർ സഭ രംഗത്ത്.
നിർബന്ധിത മതപരിവർത്തനം തടയുന്നത്തിനെന്ന പേരിൽ ഗ്രാമസഭകൾ സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഛത്തീസ്ഗഢ് ഹൈക്കോടതി തള്ളിയതോടെ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങു കയാണ് സിറോ മലബാർ സഭ.
കാങ്കർ ജില്ലയിലെ താമസക്കാരനായ ദിഗ്ബൽ താണ്ടി സമർപ്പിച്ച റിട്ട് ഹർജിയാണ് ചീഫ് ജസ്റ്റിസ് രമേഷ് സിൻഹയും ജസ്റ്റിസ് ബിഭു ദത്ത ഗുരുവും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്നതിനെ ചൊല്ലി ക്രിസ്ത്യൻ ന്യൂനപക്ഷ സമുദായത്തിൽ വലിയ ഭയം ഉണർന്നിട്ടുണ്ട്.
മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് ഈ ബോർഡുകളെന്ന് സഭാ നേതൃത്വം വാദിക്കുന്നു.
ഹൈക്കോടതി ഉത്തരവ് തങ്ങൾക്ക് വലിയ നിരാശയുണ്ടാക്കിയെന്നും, നീതിക്കായി എത്രയും പെട്ടെന്ന് സുപ്രീം കോടതിയെ സമീപിക്കുമെന്നും സീറോ മലബാർ സഭ അധികൃതർ അറിയിച്ചു.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സിറോ മലബാർസഭ പ്രതിനിധികൾ ഇന്ന് കൂടിക്കാഴ്ച നടത്തും.
മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപതാ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
സൗഹൃദ സന്ദർശനമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും പല വിഷയങ്ങളും സന്ദർശനത്തിനിടെ ചർച്ചയായേക്കും. രാജ്യവ്യാപ കമായി ക്രൈസ്തവർക്ക് നേരെ റിപ്പോർട്ട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ച് സഭാ നേതൃത്വം പ്രധാനമന്ത്രിയോട് സംസാരിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us