മംദാനിക്ക് പിന്നാലെ ​ഗസാല ഹാഷ്മി. വിർജീനിയ ലെഫ്. ​ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജക്ക് ജയം

2019-ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

New Update
Ghazala-Hashmi

ഡൽഹി:റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 

Advertisment

പതിനഞ്ചാമത്തെ സെനറ്റോറിയൽ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരനുമാണ് ഹാഷ്മി. ഹാഷ്മിയുടെ വിജയത്തോടെ അവരുടെ സെനറ്റ് സീറ്റിൽ ഒഴിവുവന്നു.

2019-ൽ അവർ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഹാഷ്മി, സെനറ്റ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 

2024-ൽ, സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയർപേഴ്സണായി അവർ തിരഞ്ഞെടുക്കപ്പെട്ടു. 1964-ൽ ഹൈദരാബാദിൽ സിയ ഹാഷ്മിയുടെയും തൻവീർ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളർന്നത് മലക്പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു.

നാല് വയസ്സുള്ളപ്പോൾ അവൾ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് പിതാവിനൊപ്പം ജോർജിയയിലായിരുന്നു താമസം. 

ഗസാലയുടെ പിതാവ് പ്രൊഫസർ സിയ ഹാഷ്മി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു.

അലി​ഗഢിൽ നിന്ന് എംഎയും എൽഎൽബിയും നേടി. സൗത്ത് കരോലിന യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ അദ്ദേഹം താമസിയാതെ യൂണിവേഴ്സിറ്റി അദ്ധ്യാപക ജീവിതം ആരംഭിച്ചു. 

Advertisment