/sathyam/media/media_files/2025/08/09/rahul-gandhi-2025-08-09-00-17-46.jpg)
ഡൽഹി: ഹരിയാനയിലെ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാര്‍ത്താസമ്മേളനം ഡൽഹി എഐസിസി ആസ്ഥാനത്ത് തുടങ്ങി.
100 ശതമാനം സത്യമാണ് ഞാൻ പറയാൻ പോകുന്നതെന്നും ഒരു മുഴുവൻ സംസ്ഥാനവും എങ്ങനെ മോഷ്ടിച്ചുവെന്നാണ് പറയാൻ പോകുന്നതെന്ന ആമുഖത്തോടെയാണ് രാഹുൽ വാര്‍ത്താസമ്മേളനം തുടങ്ങിയത്.
രാജ്യം മുഴുവൻ തട്ടിപ്പ് നടന്നു. എല്ലാം എക്സിറ്റ് പോൾ ഫലങ്ങളും കോൺഗ്രസ് വിജയം പ്രവചിച്ചു. എല്ലാ എക്സിറ്റ് പോളുകളും ഹരിയാനയിൽ കോൺഗ്രസിന് വിജയം പ്രഖ്യാപിച്ചിരുന്നു.
പോസ്റ്റൽ ബാലറ്റുകളിൽ കോൺഗ്രസ് മുന്നേറ്റമായിരുന്നു. ഹരിയാന ഫലം ഞെട്ടിച്ചു. പോസ്റ്റൽ ബാലറ്റിൽ 73 സീറ്റ് കോൺഗ്രസിനും 17 സീറ്റും ബിജെപിക്കുമായിരുന്നു.
ഇന്ത്യയിലെ യുവത്വം ഈ തട്ടിപ്പ് മനസ്സിലാക്കണമെന്ന് രാഹുൽ ഗാന്ധി. നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ഇലക്ഷൻ കമ്മീഷണിയാണ് ഞാൻ ചോദ്യം ചെയ്യുന്നത്.
100 ശതമാനം തെളിവുകളോടെയാണ് ഞാൻ സംസാരിക്കുന്നത്. കോൺഗ്രസിൻ്റെ വിജയം പരാജയമാക്കി മാറ്റി. നയാബ് സിംഗ് സൈനി വാർത്താസമ്മേളനത്തിൽ പറഞ്ഞ പദ്ധതി എന്താണെന്ന് അറിയണം.
22 തവണ ബ്രസിലീയൻ മോഡൽ മതിയൂസ് ഫെരെരോയുടെ പേരിൽ വിവിധ പേരുകളിൽ വോട്ട് രേഖപ്പെടുത്തി. റായ് മണ്ഡലത്തിൽ 10 ബൂത്തുകളിൽ 22 തവണയാണ് വോട്ട് രേഖപ്പെടുത്തിയത്.
ബ്രസീലിയൻ മോഡൽ ഇന്ത്യയിൽ ഇത്ര വോട്ടുകൾ ചെയ്തത് എങ്ങനെയാണ് ?ഹരിയാനയിൽ നടന്നത് 25 ലക്ഷം വോട്ട് കൊള്ളയാണെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.
521619 ഡ്യൂപ്ലിക്കേറ്റ് വോട്ടുകൾ. ഒരു മണ്ഡലത്തിൽ 100 വോട്ടുകൾ വീതമാണ് കള്ളവോട്ട്.ഡ്യൂപ്ലിക്കേറ്റ് വോട്ടർമാർരെ നീക്കാൻ കമ്മിഷന് സാധിക്കും. പക്ഷെ എന്തുകൊണ്ട് ചെയ്യുന്നില്ല.
ബിജെപിയെ സഹിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വ്യാജ ഫോട്ടോകൾ ഉപയോഗിച്ച് വൻ തട്ടിപ്പാണ് നടത്തുന്നത്. ബിജെപി നേതാക്കൾക്ക് ഹരിയാനിയിലും യുപിയിലും വോട്ടുണ്ട്.
രണ്ടു സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യുന്ന ഒരു വോട്ടർക്ക് പിതാവിന്‍റെ സ്ഥാനത്ത് വ്യത്യസ്ത പേരുകളാണ് ഉള്ളത്. യുപിയിൽ വോട്ടർ ഐഡിയുള്ള സർപഞ്ച് ഹരിയാനയിലും വോട്ട് ചെയ്യുന്നു. ആയിരക്കണക്കിന് പേരാണ് വീട്ടു നമ്പർ പൂജ്യത്തിൽ വോട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us