New Update
/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
ഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നതെന്നും തുടർച്ചയായ പരാജയങ്ങളിൽ നിന്ന് പാഠം പഠിക്കാൻ തയ്യാറാവുന്നില്ലെന്നും കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു ആരോപിച്ചു.
Advertisment
തെരഞ്ഞെടുപ്പ് സുതാര്യമായാണ് നടക്കുന്നത്. ഹരിയാനയിൽ കോൺഗ്രസ് അങ്കലാപ്പിലായിരുന്നു. നേതാക്കൾക്കിടയിൽ വലിയ പ്രശ്‌നങ്ങൾ നിലനിന്നിരുന്നു.
എല്ലാ പരാജയങ്ങൾക്ക് ശേഷവും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഇവിഎമ്മിനേയും കുറ്റപ്പെടുത്തുകയാണ്. ബിഹാറിൽ പരാജയം ഉണ്ടാവുമെന്ന് അറിഞ്ഞാണ് പുതിയ ആരോപണം.
പ്രശ്‌നം രാഹുലിന് മാത്രമാണ്. 2004 ൽ ബിജെപി ജയിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പറഞ്ഞിരുന്നത്. എന്നാൽ, ഞങ്ങൾ പരാജയപ്പെട്ടുവെന്നും കിരൺ റിജിജു പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us