New Update
/sathyam/media/media_files/2025/11/06/1001384950-2025-11-06-09-35-35.webp)
ന്യൂഡല്‍ഹി:രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ.
Advertisment
വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്ന് ലാരിസ പറയുന്നു.
ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ലാരിസ വിഡിയോ പങ്കുവെച്ചത്.
എന്റെ പഴയ ചിത്രം ഇന്ത്യയിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഉപയോഗിച്ചു.
എന്നെ ഇന്ത്യക്കാരിയായി ചിത്രീകിരിച്ച് അവർ പരസ്പരം പോരാടുകയാണ്.
ഈ ഫോട്ടോ ഞാൻ ചെറുപ്പമായിരുന്ന കാലത്ത് പകർത്തിയതാണെന്നും ലാരിസ പറയുന്നു.
പോർച്ചുഗീസ് ഭാഷയിൽ ലാരിസ സംസാരിക്കുന്ന വിഡിയോയാണ് എക്‌സിൽ പ്രചരിക്കുന്നത്.
ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ച് ഹരിയാനയില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us