/sathyam/media/media_files/2025/04/19/5Rq57EbfRfmjw6R0lL8X.jpg)
ഡൽഹി : ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിൽ.
നാലു സീറ്റുകളിൽ മൂന്നിലും ഇടതുപക്ഷ സഖ്യമാണ് മുന്നിട്ടു നിൽക്കുന്നത്.
വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളിയായ ഗോപിക മുന്നേറുകയാണ്.
ഇന്ന് ഉച്ചയോടുകൂടി ഔദ്യോഗിക ഫലപ്രഖ്യാപനം ഉണ്ടായേക്കും. എസ്എഫ്ഐ നേതാവ് ഇടതുപക്ഷ സഖ്യത്തിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ഗോപി ബാബു.
തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനിയാണ്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. 67ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രിയോടെ തന്നെ വോട്ടെണ്ണൽ ആരംഭിച്ചിരുന്നു.
ഗോപിക്ക് പുറമെ സെൻട്രൽ പാനലിലേക്ക് മത്സരിച്ചവരിൽ ഒരു മലയാളി കൂടിയുണ്ട്.
അതേസമയം, പോണ്ടിച്ചേരി സർവ്വകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചു.
സർവ്വകലാശാലക്ക് കീഴിലെ മുഴുവന്‍ ക്യാമ്പസുകളിലും എസ്എഫ്ഐ യൂണിയന്‍ പിടിച്ചെടുത്തു.
കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയൻ എസ്എഫ്ഐക്കാണ്. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്ഐ വിജയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us