/sathyam/media/media_files/2025/11/06/untitled-design9-2025-11-06-17-52-59.png)
ന്യൂഡൽഹി: ബെറ്റിങ് ആപ് കേസിൽ ക്രിക്കറ്റ് താരങ്ങൾക്കെതിരെ ഇഡി നടപടി. സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും സ്വത്ത് കണ്ടുകെട്ടി. റെയ്നയുടെ 6.64 കോടിയുടെ മ്യൂച്ചൽ ഫണ്ടും ധവാന്റെ 4.5 കോടിയുടെ സ്വത്തും കണ്ടുകെട്ടി.
വൺഎക്സ് ബെറ്റ് എന്ന ഓൺലൈൻ വാതുവെപ്പ് ആപ്പിനെതിരായ കേസിലാണ് നടപടി. വാതുവെപ്പ് പ്ലാറ്റ്‌ഫോമായ വൺഎക്സ് ബെറ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെ ഇഡി സമൻസ് അയച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇവരുടെ മൊഴി രേഖപ്പെടുത്തും.
എൻഡോഴ്‌സ്‌മെന്റ് ഡീലുകൾ വഴിയുള്ള ഇവർ ആപ്പുമായിബന്ധപ്പെട്ട സാധ്യതകളെക്കുറിച്ച് ഇഡി അന്വേഷിച്ചുവരികയാണ്.
ഉപയോക്താക്കളെ വഞ്ചിക്കുകയും ഗണ്യമായ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തതായാണ് ആപ്പിനെതിരായ ആരോപണം. കേസിൽ മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌നയെയും എട്ട് മണിക്കൂറിലധികം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
ക്രിക്കറ്റ് താരങ്ങള്‍ക്കപ്പുറത്തേക്ക് അന്വേഷണം വ്യാപിക്കാനാണ് നീക്കം, ടെക് കമ്പനികളായ ഗൂഗിള്‍, മെറ്റ എന്നിവയുടെ പ്രതിനിധികളെയും ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us