/sathyam/media/media_files/2025/11/07/8kscosbg_noida-sector-108-murder_625x300_06_november_25-2025-11-07-08-32-52.jpg)
ഡൽഹി: നോയിഡയിലെ അഴുക്കുചാലിൽ തലയില്ലാത്ത നിലയിൽ, നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് സെക്ടർ 108 ലെ അഴുക്കുചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തലയും കൈപ്പത്തിയും ഇല്ലാത്ത നിലയിലാണ് കണ്ടെടുത്തതെന്ന് പൊലീസ് പറയുന്നു. അഴുക്കുചാലിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അതേ സമയം, മരിച്ചയാളെ ഇതു വരെ കണ്ടെത്താനായിട്ടില്ല. സ്ത്രീയെ മറ്റൊരിടത്ത് വച്ച് കൊലപ്പെടുത്തിയതാകാമെന്നും, പിന്നീട് വെട്ടി മുറിച്ച് കഷ്ണങ്ങളാക്കി സെക്ടർ 108 ൽ ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.
വിവരം ലഭിച്ചതിനെത്തുടർന്ന്, ഒരു സംഘം പൊലീസ് സ്ഥലത്തെത്തി തലയറുത്ത നിലയുലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചതായി സെക്ടർ 39 പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ലോക്കൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അഴുക്കുചാലിൽ നിന്ന് പുറത്തെടുത്തു. സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
മറ്റ് നിയമനടപടികളും സ്വീകരിച്ചുവരികയാണ്. വിഷയം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us