/sathyam/media/media_files/2025/11/09/img10-2025-11-09-14-47-02.jpg)
ഡല്‍ഹി: ഥാർ ഉടമകൾക്കും ഓടിക്കുന്നവർക്കുമെല്ലാം എന്തോ കുഴപ്പമുണ്ടെന്ന ഹരിയാന ഡിജിപി ഒ.പി സിങിന്റെ പരാമര്‍ശം വിവാദത്തില്‍.
പരിശോധനയ്ക്കായി എല്ലാ വാഹനങ്ങളും പൊലീസിന് തടയാന്‍ കഴിയില്ലെങ്കിലും, ഒരു ഥാറോ ബുള്ളറ്റോ കണ്ടാല്‍ വെറുതെയിരിക്കാനാവില്ലെന്നുമായിരുന്നു ഡിജിപി പറഞ്ഞത്.
'ഞങ്ങള്‍ എല്ലാ വാഹനങ്ങളും പരിശോധിക്കാറില്ല. വരുന്നതൊരു ഥാറോ അല്ലെങ്കില്‍ ബുള്ളറ്റോ ആണെങ്കില്‍ എങ്ങനെ വെറുതെ വിടും? എല്ലാ പ്രശ്നക്കാരും ഇത്തരം കാറുകളും ബൈക്കുകളുമാണ് ഉപയോഗിക്കുന്നത്.
വാഹനം തെരഞ്ഞെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു. ഥാര്‍ ഓടിക്കുന്നവര്‍ റോഡില്‍ അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നു.' അദ്ദേഹം പറഞ്ഞു.
ഒരു അസിസ്റ്റന്റ് പൊലീസ് കമീഷണറുടെ മകൻ ഥാർ ഓടിച്ച് ഒരാളെ ഇടിച്ചിട്ടു. മകനെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു, അപ്പോൾ ഞങ്ങൾ ചോദിച്ചു, ഈ കാർ ആരുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന്? അത് അദ്ദേഹത്തിന്റെ പേരിലാണ്.
അപ്പോൾ യഥാർഥ കുറ്റക്കാരൻ അദ്ദേഹം തന്നെയാണ്.' ഒ.പി സിങ് പറഞ്ഞു. പൊലീസുകാരുടെ ഒരു പട്ടികയെടുത്താല്‍, എത്രപേര്‍ക്ക് ഥാര്‍ ഉണ്ടാകും? ആര്‍ക്കാണോ അത് ഉള്ളത്, അയാള്‍ക്ക് ഭ്രാന്തായിരിക്കും- അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഡിജിപിയുടെ പരാമർശത്തിൽ രൂക്ഷപ്രതികരണവുമായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്ത് എത്തി. ഏതെങ്കിലും ഒരാൾ ഇങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ എല്ലാവരെയും എന്തിന് കുറ്റപ്പെടുത്തണമെന്ന് ഒരാൾ ചോദിച്ചു.
എന്റെ അറിവിൽ ഥാർ ഉടമകൾ പ്രശ്‌നക്കാരല്ലെന്നായിരുന്നു ഒരാളുടെ കമന്റ്. പൊലീസുകാരില്‍ ഇത്തരം ചിന്തകള്‍ അടിച്ചേല്‍പ്പിച്ചാല്‍ പേടിക്കണം എന്നായിരുന്നു ഒരാള്‍ കുറിപ്പിട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us