നോ ഡോ​ഗ്, നോ വോട്ട് ; തെരുവുനായകളെ പിടികൂടണമെന്ന സുപ്രിംകോടതി വിധിക്കെതിരെയാണ് പ്രതിഷേധം. ഇന്ത്യാ​ഗേറ്റിനു മുന്നിൽ മൃഗസ്നേഹികളുടെ പ്രതിഷേധം

നായകളെ നിരന്തരമായി ഉപദ്രവിക്കുന്ന നിലപാടുകളാണ് സർക്കാരിന്റെയും സുപ്രിംകോടതിയുടെയും ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. 

New Update
dog prottest

ന്യൂഡൽഹി: ഇന്ത്യാ​ഗേറ്റിൽ മൃ​ഗസ്നേഹികളുടെ പ്രതിഷേധം. തെരുവുനായകളെ പിടികൂടണമെന്ന സുപ്രിംകോടതി വിധിക്കെതിരെയാണ് പ്രതിഷേധം. തെരുവുനായകളെ പിടികൂടി പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വിധി പുറത്തുവന്നിരുന്നത്.

Advertisment

നോ ഡോ​ഗ്, നോ വോട്ട് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് മൃ​ഗസ്നേഹികളുടെ പ്രതിഷേധം. നായകളെ നിരന്തരമായി ഉപദ്രവിക്കുന്ന നിലപാടുകളാണ് സർക്കാരിന്റെയും സുപ്രിംകോടതിയുടെയും ഭാ​ഗത്ത് നിന്നുണ്ടാകുന്നത്. 


അതുകൊണ്ടാണ് തങ്ങൾ പ്രതിഷേധിക്കുന്നതെന്നാണ് ഇവരുടെ ന്യായം. 


സുപ്രിംകോടതിയുടെ ഭാ​ഗത്ത് നിന്ന് ഇതിന് മുമ്പും തെരുവുനായകൾക്ക് എതിരായി വിധി വന്നതിനെ തുടർന്ന് മൃ​ഗസ്നേഹികൾ ഇന്ത്യാ​ഗേറ്റിന് മുമ്പിൽ ഒരുമിച്ച് കൂടിയിരുന്നു. 

വരും​ദിവസങ്ങളിൽ കൂടുതൽ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. 

Advertisment