ഇന്ത്യയെ ലക്ഷ്യമിട്ട് പാകിസ്ഥാൻ; ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ ര​ഹ​സ്യകേന്ദ്രം "എ​സ് 1', മുംബൈ മുതൽ പഹൽഗാം ആക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവർ, നിയന്ത്രിക്കുന്നത് പാക് ആർമി

ഇന്ത്യ​യി​ലെ പ്രധാനസ്ഥ​ല​ങ്ങ​ളു​ടെ​ വി​ശ​ദ​മാ​യ ഭൂ​പ​ട​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും റിപ്പോർട്ടുണ്ട്.  ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി എ​സ്1 പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

New Update
Untitled

ജമ്മു കാശ്മീരിലെ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണത്തെ തുടര്‍ന്ന് സൈന്യത്തെ വിന്യസിപ്പിച്ചപ്പോള്‍

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂ​ഡ​ൽ​ഹി: 1993ലെ ​മും​ബൈ സ്ഫോ​ട​ന​ങ്ങ​ൾ മു​ത​ൽ ജ​മ്മു കാ​ഷ്മീ​രി​ലെ പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം വ​രെ നടത്തിയത് പാകിസ്ഥാൻ രഹസ്യകേന്ദ്രത്തിൽ പരിശീലനം നേടിയവർ. 

Advertisment

ഇന്‍റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 'എസ് 1' എന്നു സീക്രട്ട് പേരുള്ള പരിശീലനകേന്ദ്രം പാ​കി​സ്ഥാ​ന്‍റെ ഇ​ന്‍റ​ർ സ​ർ​വീ​സ​സ് ഇന്‍റ​ലി​ജ​ൻ​സിന്‍റെ (ഐ​എ​സ്ഐ) നിയന്ത്രണത്തിനു കീഴിലാണ് പ്രവർത്തിക്കുന്നതെന്നും ഇന്‍റലിജൻസ് റിപ്പോർട്ട്. 


'എ​സ് 1' എ​ന്നാ​ൽ 'സ​ബ്‌​വേ​ർ​ഷ​ൻ 1' എ​ന്നാ​ണെന്ന് ഇന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍റെ അ​തി​ർ​ത്തിക​ട​ന്നു​ള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് 'എസ് 1'. 


പാക്കിസ്ഥാൻ ആ​ർ​മി​യി​ലെ കേ​ണ​ൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ 'എസ് 1' ഭീകരകേന്ദ്രത്തെ ​ന​യി​ക്കു​ന്നു. ഉയർന്ന റാങ്കിലുള്ള ര​ണ്ട് ഓ​ഫീ​സ​ർ​മാ​രാണ് പരിശീലനത്തിന്‍റെ ചുമതല വഹിക്കുന്നത്. ഇവർ 'ഗാ​സി 1', 'ഗാ​സി 2' എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. 

ഇ​സ്‌ലാമാ​ബാ​ദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മ​യ​ക്കു​മ​രു​ന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പ​ണമാണ് ഇവരുടെ പ്രധാനവരുമാനം. 


'എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​ശീ​ല​ക​രും എ​ല്ലാ​ത്ത​രം ബോം​ബു​ക​ളും ഇം​പ്രൊ​വൈ​സ്ഡ് സ്ഫോ​ട​ക​വ​സ്തു​ക്ക​ളും നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​ണ്. കൂ​ടാ​തെ വി​വി​ധ​ത​രം ചെ​റു ആ​യു​ധ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലും സ​മ​ർ​ഥരാ​ണ്. 


ഇന്ത്യ​യി​ലെ പ്രധാനസ്ഥ​ല​ങ്ങ​ളു​ടെ​ വി​ശ​ദ​മാ​യ ഭൂ​പ​ട​ങ്ങ​ൾ യൂ​ണി​റ്റി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും റിപ്പോർട്ടുണ്ട്.  ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി എ​സ്1 പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. അതേസമയം, ഇ​ന്ത്യ​യു​ടെ സു​ര​ക്ഷാഏ​ജ​ൻ​സി​ക​ൾ അ​ടു​ത്തി​ടെ​യാ​ണ് അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ഴു​വ​ൻ വ്യാ​പ്തി​യും മ​നസി​ലാ​ക്കി​യ​ത്. 

ഇ​ന്ത്യ​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ പ്ര​ത്യേ​ക​മാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന "എ​സ് 1' പാക്കി​സ്ഥാ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ ഭീ​ക​രഗ്രൂ​പ്പു​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.  


ജെ​യ്‌​ഷെ മു​ഹ​മ്മ​ദ്, ല​ഷ്‌​ക​ർ ​ഇ ​ത്വ​യ്ബ, ഹി​സ്ബു​ൾ മു​ജാ​ഹി​ദീ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ ഭീ​ക​ര പ​രി​ശീ​ല​ന ക്യാ​മ്പു​കൾ 'എ​സ് 1' ഉ​ദ്യോ​ഗ​സ്ഥ​ർ സന്ദർശിക്കാറുണ്ട്. 'എസ് 1' വ​ള​രെ ര​ഹ​സ്യ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ പ​ല ഭീ​ക​ര ഗ്രൂ​പ്പു​ക​ൾ​ക്കും അ​വ​രു​ടെ പ​രി​ശീ​ല​ക​ർ ഇവിടെനിന്നു​ള്ള​വ​രാ​ണെ​ന്ന് അ​റി​യി​ല്ലെന്നും ഇന്‍റലിജൻ‌സ് ഏജൻസികൾ പ​റ​ഞ്ഞു. 


ക​ഴി​ഞ്ഞ ര​ണ്ട് ദ​ശ​ക​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് തീ​വ്ര​വാ​ദി​ക​ൾ​ക്ക് "എ​സ് 1' പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാണ് റിപ്പോർട്ട്.

Advertisment