ചരിത്ര വിധിയുമായി സുപ്രീം കോടതി. അഞ്ചല്ല അമ്പതുകൊല്ലമായാലും ഒരു വാടകക്കാരനും ആ സ്വത്തിൽ യാതൊരു ഉടമസ്ഥാവകാശവും ഉന്നയിക്കാൻ കഴിയില്ല

സ്വത്ത് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ശക്തമായ ഒരു പ്രസ്താവനയാണ് കോടതിയുടെ ഭാ​ഗത്ത് നിന്നും ഉയർന്നത്.

New Update
Untitled

ന്യൂഡൽഹി: എത്രകാലം വാടകവീട്ടിൽ താമസിച്ചാലും അത് അഞ്ചല്ല അമ്പതുകൊല്ലമായാലും ഒരു വാടകക്കാരനും ആ സ്വത്തിൽ യാതൊരു ഉടമസ്ഥാവകാശവും ഉന്നയിക്കാൻ കഴിയില്ലെന്ന് വിധിച്ച് സുപ്രീം കോടതി. 

Advertisment

സ്വത്ത് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന ശക്തമായ ഒരു പ്രസ്താവനയാണ് കോടതിയുടെ ഭാ​ഗത്ത് നിന്നും ഉയർന്നത്. എത്ര കാലം വാടക വീട്ടിൽ താമസിച്ചാലും അത് അഞ്ചല്ല അമ്പത് വർഷമായാലും ഒരു വാടകക്കാരനും പ്രതികൂല കൈവശാവകാശം വഴി ആ വസ്തുവിന്റെ ഉടമസ്ഥാവകാശം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വിധിച്ചു.


ജ്യോതി ശർമ്മ വേഴ്സസ് വിഷ്ണു ഗോയൽ കേസിൽ കോടതി പുറപ്പെടുവിച്ച ഈ വിധി, ഭൂവുടമകളും വാടകക്കാരും തമ്മിലുള്ള വർഷങ്ങളായുള്ള ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും അറുതി വരുത്തി.


"വസ്തു ഉടമകൾക്ക് ഒരു പ്രധാന വിജയം" എന്ന് പലരും വിശേഷിപ്പിക്കുന്ന ഈ സുപ്രധാന വിധി, ദീർഘകാലമായി താമസിക്കുന്ന വാടകക്കാർ നടത്തുന്ന വ്യാജ ഉടമസ്ഥാവകാശവാദങ്ങൾ തടയുമെന്നും ഭൂവുടമകൾക്കുള്ള നിയമപരമായ സംരക്ഷണം ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

എങ്കിലും, ജനങ്ങളുടെ ഭവനങ്ങളെയും ഉപജീവനമാർഗങ്ങളെയും സ്പർശിക്കുന്ന മിക്ക വലിയ വിധികളെയും പോലെ, ഇതും സമ്മിശ്ര പ്രതികരണങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. 

ചിലർ സുപ്രാധന വിധിയെ സ്വാ​ഗതം ചംയ്യുമ്പോൾ മറ്റുചിലർ പാവപ്പെട്ട വാടകക്കാരിലും ഭവന സുരക്ഷയിലും ഇത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുന്നു. 

Advertisment