കനത്ത സുരക്ഷയിൽ ബിഹാർ. അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. വിധിയെഴുതുന്നത് 3.7 കോടി വോട്ടര്‍മാര്‍

ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.

New Update

ഡൽഹി: ബിഹാറിൽ അവസാന ഘട്ട പോളിംഗ് ഇന്ന് നടക്കും. 20 ജില്ലകളിലെ 122 മണ്ഡലങ്ങളിലാണ് ഈ ഘട്ടം പോളിംഗ് നടക്കുന്നത്. 3.7 കോടി വോട്ടർമാർ വിധിയെഴുതും. 

Advertisment

45,339 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിച്ചിരിക്കുത്. 1302 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് പോളിംഗ്. 

ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലേത് പോലെ രണ്ടാംഘട്ടത്തിലും മികച്ച പോളിംഗ് നടക്കുമെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തൽ. 

ആദ്യഘട്ടത്തിൽ 64.66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. പോളിംഗിന് പിന്നാലെ എക്സിറ്റ് പോൾ ഫലങ്ങളും വൈകുന്നേരത്തോടെ പുറത്ത് വരും. 

Advertisment