ഡൽഹി സ്ഫോടനം. പുൽവാമ സ്വദേശി കാര്‍ വാങ്ങിയത് കഴിഞ്ഞ മാസം 29ന്. പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി അമേരിക്കയും ബ്രിട്ടണും

ഇതിനിടെ, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.

New Update
img(41)

ഡൽഹി: ഡൽഹി ചെങ്കോട്ടയിൽ സ്ഫോടനത്തിന് ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാർ പുൽവാമ സ്വദേശിയായ യുവാവ് വാങ്ങിയത് കഴിഞ്ഞ മാസം 29നെന്ന് പൊലീസ്. 

Advertisment

ഇയാളുടെ പുൽവാമയിലെ വീട്ടിൽ പരിശോധന നടത്തുകയാണ് പൊലീസ്. ആസൂത്രിത ആക്രമണമെന്ന് മന്ത്രി ജിതിൻറാം മാഞ്ചി ആരോപിച്ചു. 

കാര്‍ വിറ്റത് ദേവേന്ദ്ര എന്ന വ്യക്തിക്കാണെന്നാണ് ഹരിയാനയിലെ മുൻ കാറുടമ മൊഴി നൽകിയിരുന്നത്. പിന്നീട് കാര്‍ മറ്റൊരാള്‍ക്ക് കൈമാറിയെന്നുമാണ് മൊഴി. 

കാറിന്‍റെ ഇപ്പോഴത്തെ ഉടമസ്ഥൻ പുൽവാമ സ്വദേശി താരിഖ് എന്നാണ് വിവരം. ഇയാളുടെ വീട്ടിലാണിപ്പോള്‍ പരിശോധന നടത്തുന്നത്. ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടര്‍മാര്‍ക്ക് സ്ഫോടനത്തിൽ പങ്കുള്ളതായും സംശയമുണ്ട്. 

ഇതിനിടെ, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. 

അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്‍റെ ഭാഗമായി വെള്ള കർട്ടൻ കൊണ്ട് മൂടിയിട്ടുണ്ട്. സ്ഫോടനം കാരണം റോഡിൽ കുഴിയൊന്നും ഉണ്ടായില്ല. മരിച്ചവരുടെ ശരീരത്തിൽ ചീളുകൾ കയറിയതായി കാണുന്നില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 

അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ജാഗ്രതാ നിർദേശം നൽകി. അമേരിക്കയും ബ്രിട്ടണും ഇന്ത്യയിലുള്ള പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. രാജ്യത്തുടനീളമുള്ള യാത്രയിൽ ജാഗ്രത പാലിക്കണമെന്നാണ് എംബസികൾ അറിയിച്ചിരിക്കുന്നത്.

Advertisment