New Update
/sathyam/media/media_files/2025/06/10/WVmq1b5jXjzVlYWzfQAn.jpg)
ഡൽഹി: പ്രധാനമന്ത്രിയുടെ ഭൂട്ടാൻ യാത്രയിൽ മാറ്റമില്ല. രാവിലെ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക് തിരിക്കും.
Advertisment
ഭൂട്ടാന്റെ നാലാമത്തെ രാജാവും നിലവിലെ ഭരണാധികാരിയുടെ പിതാവുമായ ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്കിന്റെ 70-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് പ്രധാന മന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.
ഇത് കൂടാതെ 1020 മെഗാവാട്ട് പുനത്സാങ്‌ചു-II ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്യും. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേയും പ്രധാന മന്ത്രി സന്ദർശിക്കും.
ഇന്ത്യയുമായുള്ള ഭൂട്ടാന്റെ ബന്ധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് ജിഗ്മേ സിംഗ്‌യേ വാങ്‌ചുക്ക് എന്നും, അദ്ദേഹത്തെ ആദരിക്കുന്നതിനുള്ള പ്രത്യേക സന്ദർശനമാണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഡൽഹി ചെങ്കോട്ട സ്ഫോടനം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us