അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒബ്‌സര്‍വര്‍മാരില്‍ ഒരാളായി കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസ്. ചുമതല ലഭിച്ചത് തമിഴ്‌നാട്ടിലേക്ക്. ദൗത്യവും ഭംഗിയായി നിര്‍വഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അനില്‍ ബോസ്

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടില്‍ മുന്‍പ് പാര്‍ട്ടിതിരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.

New Update
img(45)

ന്യൂഡല്‍ഹി: അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഒബ്‌സര്‍വര്‍മാരില്‍ ഒരാളായി കോണ്‍ഗ്രസ് നേതാവ് അനില്‍ ബോസിനെയും നിയമിച്ചു.

Advertisment

ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ജമ്മുകാശ്മീര്‍ എന്നിടങ്ങളിലേക്കുള്ള ഒബ്‌സര്‍വര്‍മാരുടെ പട്ടികയാണ് എ.ഐ.സിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പുറത്തുവിട്ടത്.

തമിഴ്‌നാട്ടിലേക്കുള്ള 32 അംഗ ഒബസ്ര്‍വര്‍മാരുടെ സംഘത്തിലേക്കാണ് അനില്‍ ബോസിനും നിയമനം.


കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എഐസിസി ജനറല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവരാണ് ഒബ്‌സര്‍വര്‍മാരായി ഉള്ളത്. 


കെഎസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് അനില്‍ ബോസ്. രാഷ്ട്രീയ രംഗത്തു നാലു പതിറ്റാണ്ട് സജീവമായ പ്രവര്‍ത്തനം.

അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം തമിഴ്‌നാട്ടില്‍ മുന്‍പ് പാര്‍ട്ടിതിരഞ്ഞെടുപ്പ് വരണാധികാരിയായിരുന്നു.


കര്‍ണാടകയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മേഘാലയയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് പ്രചാരണസമിതിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയ സര്‍വ്വേ ടീമിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.


അസംഘടിത തൊഴിലാളി കോണ്‍ഗ്രസിനെ സംഘടിപ്പിക്കാന്‍ കര്‍ണാടകയിലും ഉത്തരാഖണ്ഡിലും ഡല്‍ഹിയിലും പാര്‍ട്ടി ചുമതല  ഏല്‍പ്പിച്ചു ദേശീയ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വീണ്ടും പുതിയൊരു ചുമതല അനുഭവസമ്പത്തുള്ള വലിയ ഒരു നേതൃനിരയ്‌ക്കൊപ്പം എനിക്ക് ലഭ്യമാകുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

പാര്‍ട്ടി  മാത്രമാണ് മുഖ്യം. ഏല്‍പ്പിക്കുന്ന ചെറുതും വലുതുമായ ഏതു ദൗത്യവും ഭംഗിയായി നിര്‍വഹിക്കാന്‍ പരമാവധി  ശ്രമിച്ചിട്ടുണ്ട് ഇനിയും ശ്രമിക്കുമെന്നും അനില്‍ ബോസ് പറഞ്ഞു.

Advertisment