/sathyam/media/media_files/2025/11/11/img56-2025-11-11-19-12-47.jpg)
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ബിഹാറിൽ ബിജെപി–ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ് പുറത്തുവന്ന സര്‍വേഫലങ്ങളെല്ലാം പറയുന്നത്.
ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 145 മുതൽ 160 സീറ്റുകൾ വരെ നേടും എന്നാണ്.
മഹാസഖ്യത്തിന് 73 മുതൽ 91 സീറ്റുകളും. മാട്രിസിന്റെ ഫലങ്ങൾ പ്രകാരം 147 മുതൽ 167 സീറ്റുകൾ വരെ എൻഡിഎ നേടും എന്നാണ്.
മഹാസഖ്യത്തിന് 70 മുതൽ 90 സീറ്റുകൾ വരെയാണ്. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി രണ്ട് സീറ്റുകൾ നേടും എന്നും പറയുന്നു.
പിപ്പിൾ ഇൻസൈറ്റ്, പീപ്പിൾ പൾസ് തുടങ്ങിയ ഏജൻസികളും എൻഡിഎക്ക് തന്നെയാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. 243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.
അതേസമയം ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 67.14 എന്ന റെക്കോഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്.
122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. നവംബർ 6ന് 121 മണ്ഡലങ്ങളിൽ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനമായിരുന്നു പോളിങ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us