ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന പ്രസ്താവനയെ സിബിസിഐ നിരാകരിക്കുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള അത്തരം എല്ലാ നീചശ്രമങ്ങളെയും ഞങ്ങള്‍ നിരാകരിക്കുന്നു. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഹിന്ദുവല്ലെന്നും എന്നാല്‍ അഭിമാനബോധമുള്ള ഇന്ത്യക്കാര്‍. ഇന്ത്യയില്‍ ആരും അഹിന്ദുക്കളല്ലെന്നും അറിഞ്ഞോ അറിയാതെയോ ഭാരതീയ സംസ്‌കാരം പിന്തുടരുന്നവരാണെന്നുമുള്ള മോഹന്‍ ഭഗവതിന്റെ പ്രസ്താവന തള്ളി സിബിസിഐ

ഇന്ത്യയില്‍ ആരും അഹിന്ദുക്കളല്ലെന്നും അറിഞ്ഞോ അറിയാതെയോ ഭാരതീയ സംസ്‌കാരം പിന്തുടരുന്നവരാണെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന തള്ളിയാണു സിബിസിഐ രംഗത്തു വന്നത്.

New Update
mohan bhagawat cbci
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ ഹിന്ദുവല്ലെന്നും എന്നാല്‍ അഭിമാനബോധമുള്ള ഇന്ത്യക്കാരെന്നും കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ). 

Advertisment

ഇന്ത്യയില്‍ ആരും അഹിന്ദുക്കളല്ലെന്നും അറിഞ്ഞോ അറിയാതെയോ ഭാരതീയ സംസ്‌കാരം പിന്തുടരുന്നവരാണെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന തള്ളിയാണു സിബിസിഐ രംഗത്തു വന്നത്.


ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും അതു ഭരണഘടനക്കു വിരുദ്ധമല്ലെന്നും ജാതിവ്യവസ്ഥ ഇപ്പോഴില്ലെന്നും തെരഞ്ഞെടുപ്പു രാഷ്ട്രീയവും പ്രീണനവും ഉയര്‍ത്തിവിടുന്ന ആശയക്കുഴപ്പം മാത്രമാണ് ഇപ്പോഴുള്ളതെന്നുമായിരുന്നു ആര്‍.എസ്.എസ് അധ്യക്ഷന്റെ പ്രസ്താവന.


ഇന്ത്യക്ക് ഹിന്ദുസ്ഥാന്‍ എന്നും ഹിന്ദ് എന്നുമൊക്കെയുള്ള വിശേഷണം 2016ലെ വിധിന്യായത്തില്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞതാണ്. 

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ഗൂഢതന്ത്രങ്ങളെ നിരാകരിക്കുന്നു. രാജ്യം എന്നും എക്കാലവും പരമാധികാര, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി തുടരുമെന്നും ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രസിഡന്റായ സി.ബി.സി.ഐ ചൂണ്ടിക്കാട്ടി. 

mar andrews thazhath


ഒപ്പം ഇന്ത്യയുടെ നിലവിലെ ഭരണഘടനാ സ്വഭാവം സംരക്ഷിക്കുന്നതിന് എല്ലാ ഭരണഘടനാ നടപടികളും സ്വീകരിക്കാന്‍ എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളോടും സിബിസിഐ ആവശ്യപ്പെട്ടു.


മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വന്ന വിവിധ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് സി.ബി.സി.ഐ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

കന്യാകുമാരിയിലെ ക്രിസ്ത്യന്‍ വിരുദ്ധ കലാപത്തെക്കുറിച്ചും സിബിസിഐ ഓര്‍മിപ്പിച്ചു. 1982-ല്‍ കന്യാകുമാരിയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ഗീയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് വേണുഗോപാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിന്റെ ചരിത്രത്തെക്കുറിച്ചു പരാമര്‍ശമുണ്ട്.


ആര്‍എസ്എസ് തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഹിന്ദുക്കളുടെ അവകാശങ്ങളുടെ വക്താവായി സ്വയം നിലകൊള്ളുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.


വര്‍ഗീയ അക്രമം പ്രകോപിപ്പിക്കുന്നതിനുള്ള ആര്‍.എസ്.എസ് രീതിശാസ്ത്രം ഇപ്രകാരമാണ്: 

  • ക്രിസ്ത്യാനികള്‍ ഈ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരല്ല എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തില്‍ വര്‍ഗീയ വികാരങ്ങള്‍ ഉണര്‍ത്തുക. 
  • ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്ന സമര്‍ഥമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തില്‍ ഭയം സൃഷ്ടിക്കുക. 
  • ഭരണത്തിലേക്കു നുഴഞ്ഞുകയറുകയും വര്‍ഗീയ മനോഭാവങ്ങള്‍ സ്വീകരിച്ചു വികസിപ്പിച്ചെടുക്കുന്നതിലൂടെ സിവില്‍, പോലീസ് സര്‍വീസുകളിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക. 
  • ഭൂരിപക്ഷ സമുദായത്തിലെ യുവാക്കളെ കഠാര, വാളുകള്‍, കുന്തങ്ങള്‍ തുടങ്ങിയ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരിശീലിപ്പിക്കുക. ഇ ഏതൊരു നിസാര സംഭവത്തിനും വര്‍ഗീയ നിറം നല്‍കി വര്‍ഗീയ വിഭജനമുണ്ടാക്കുന്നതിനും വര്‍ഗീയ വികാരങ്ങള്‍ ആളിക്കത്തിക്കുന്നതിനുമായി കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു.

ആര്‍എസ്എസുമായി ബന്ധപ്പെട്ട പാഞ്ചജന്യയുടെ 2024 ഓഗസ്റ്റ് ലക്കത്തലെ റിപ്പോര്‍ട്ടും സി.ബി.സി.ഐ ചൂണ്ടിക്കാട്ടി, ജാതിയുടെ രൂപത്തില്‍, ഇന്ത്യന്‍ സമൂഹം ലളിതമായ ഒരു കാര്യം മനസിലാക്കി - ഒരാളുടെ ജാതിയെ ഒറ്റിക്കൊടുക്കുന്നതു രാഷ്ട്രവഞ്ചനയാണ്. 


മനുസ്മൃതി പ്രകാരം മറ്റ് മൂന്ന് സാമൂഹിക വ്യവസ്ഥകളെ മനസില്ലാമനസോടെ സേവിക്കുക' എന്ന ഒരേയൊരു പ്രവൃത്തി മാത്രമേ ഭഗവാന്‍ ശൂദ്രര്‍ക്കു നിയമിച്ചിട്ടുള്ളൂ'. ജാതി ഉന്മൂലനം ചെയ്യേണ്ടതില്ലെന്ന മോഹന്‍ ഭഗ്വതിന്റെ പ്രസ്താവന ഭഗവതിന്റെ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ സൂചനയാണ്. 

ഇതില്‍ ഇന്ത്യന്‍ ജനതയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ആകാം. എന്നിരുന്നാലും കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്റെ നഗ്നമായ ദുരുപയോഗം, ചൂഷണാത്മകമായ ജോലി സമയം എന്നിവ വഴി സാമ്പത്തിക അസമത്വത്തെ സ്വാതന്ത്യത്തിനു മുമ്പുള്ള നിലവാരത്തിലേക്കു താഴ്ത്തുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. 

ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തിനും അതിന്റെ തുടര്‍ച്ചയായ രാഷ്ട്രനിര്‍മാണത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, അതു തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Advertisment