പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന പിൻവലിച്ച് ഡിജിസിഎ. ഇൻഡിഗോയുടെ 600ൽ അധികം സർവീസുകൾ ഇന്നും മുടങ്ങി

രണ്ടാം ഘട്ട എഫ്ഡിടിഎൽ മാനദണ്ഡങ്ങൾക്കാവശ്യമായ പൈലറ്റുമാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇൻഡിഗോ അവകാശപ്പെട്ടു

New Update
178562

ഡൽഹി: പൈലറ്റുമാരുടെ ഡ്യൂട്ടി സമയത്തിലെ നിബന്ധന ഡിജിസിഎ പിൻവലിച്ചു. പ്രതിവാര വിശ്രമത്തിന് പകരം അവധി ആക്കരുതെന്ന നിർദേശമാണ് പിൻവലിച്ചത്.

Advertisment

വിമാന കമ്പനികളുടെ പരാതിയെ തുടർന്നാണ് നടപടി. പൈലറ്റുമാരുടെ ഡ്യൂട്ടിസമയ നിബന്ധന പരിഷ്ക്കരണം കാരണം ഇൻഡിഗോയുടെ 600ൽ അധികം സർവീസുകൾ ഇന്ന് മുടങ്ങിയിരുന്നു.

കോടതി നിർ​ദേശത്തെത്തുടർന്ന് നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎൽ) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് തടസങ്ങൾക്ക് കാരണമെന്ന് ഇൻഡിഗോ ഡിജിസിഎയെ അറിയിച്ചു.

രണ്ടാം ഘട്ട എഫ്ഡിടിഎൽ മാനദണ്ഡങ്ങൾക്കാവശ്യമായ പൈലറ്റുമാരുടെ എണ്ണം പ്രതീക്ഷിച്ചതിലും കൂടുതലാണെന്നും ഇൻഡിഗോ അവകാശപ്പെട്ടു.

രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധി.

തുടർച്ചയായ മൂന്നാം ദിവസവും വിവിധ പ്രശ്നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്.

 ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി

Advertisment