/sathyam/media/media_files/2025/12/05/2290621-georgekurian-2025-12-05-22-38-02.webp)
ഡൽഹി: കേന്ദ്രത്തിന്റെ വികസനം മറക്കാൻ ഇരു മുന്നണികളും ചർച്ച വഴി മാറ്റുന്നുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. സ്വർണ്ണക്കൊള്ളയും ഗർഭക്കൊള്ളയും ചർച്ച ചെയ്യുകയാണ്.
കേരളത്തിലെ സർവ്വ വികസനങ്ങളും കേന്ദ്രത്തിന്റേതാണ്. മുഖ്യമന്ത്രിയുടെ അവകാശ വാദം പൊളിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല.
കോൺഗ്രസ് നിയോഗിച്ച ആളായതുകൊണ്ട് മാത്രമാണ് വിളിച്ചത്. ശശി തരൂരിന് ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട്. അത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബോധ്യമാകുമെന്നും ജോർജ് കുര്യൻ പറഞ്ഞു.
അതേസമയം, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് രാഷ്ട്രപതി അത്താഴ വിരുന്ന് നൽകി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം പങ്കെടുത്തു.
ശശി തരൂർ എംപിയെ വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിച്ചിരുന്നു.
പിന്നാലെയാണ് ശശി തരൂരിനെ ക്ഷണിച്ചത്. അതേസമയം പ്രതിപക്ഷ നേതാവിന് റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചത് എന്തുകൊണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു.
വിദേശനയത്തിന്റെ കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണ് പോകേണ്ടതെന്നും തരൂർ പ്രതികരിച്ചു. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി പുടിന് ഉടനെ മടങ്ങും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us