ഇൻഡിഗോ വിമാന പ്രതിസന്ധി: ട്രെയിനുകളിൽ അധിക കോച്ചുമായി ദക്ഷിണ റെയിൽവേ

ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.

New Update
train

 ഡൽഹി: ഇൻഡിഗോ വിമാന പ്രതിസന്ധി തുടരുന്നതിനിടെ യാത്രക്കാർക്ക് ആശ്വാസമായി ട്രെയിനുകളിൽ അധിക കോച്ചുകളുമായി ദക്ഷിണ റെയിൽവേ.

Advertisment

വിമാനങ്ങൾ വ്യാപകമായി റദ്ദാക്കുന്നതിൽ യാത്രക്കാർ കടുത്ത ബുദ്ധിമുട്ടിലായിരിക്കെയാണ് റെയിൽവേയുടെ തീരുമാനം.

ഡിസംബർ ആറ് മുതൽ പത്ത് വരെ വിവിധ ട്രെയിനുകളിൽ ഒരു എസി ത്രീ- ടയർ കോച്ച് വീതമാണ് വർധിപ്പിച്ചിരിക്കുന്നത്.

1. ട്രെയിൻ നമ്പർ 20482 തിരുച്ചിറപ്പള്ളി- ജോധ്പൂർ ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ ആറ്

2. ട്രെയിൻ നമ്പർ 20481- തിരുച്ചിറപ്പള്ളി- ഹംസഫർ എക്‌സ്പ്രസ്- ഡിസംബർ 10

3. ട്രെയിൻ നമ്പർ 12695 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

4. ട്രെയിൻ നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ- ഡോ. എംജിആർ ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ 10

5. ട്രെയിൻ നമ്പർ 12601 ഡോ. എംജിആർ ചെന്നൈ സെൻട്രൽ- മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

6. ട്രെയിൻ നമ്പർ 22158 ചെന്നൈ ബീച്ച്- മുംബൈ സിഎസ്ടി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ആറ്

7. ട്രെയിൻ നമ്പർ 22157 മുംബൈ സിഎസ്ടി- ചെന്നൈ ബീച്ച് സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസ്- ഡിസംബർ ഏഴ്

ഇൻഡി​ഗോ വിമാനങ്ങൾ വ്യാപകമായി റദ്ദാക്കിയതോടെ രാജ്യമൊട്ടാകെയുള്ള വിവിധ വിമാനത്താവളങ്ങളിൽ സൃഷ്ടിച്ചത് എക്കാലത്തേയും വലിയ പ്രതിസന്ധിയാണ്.

പൈലറ്റുമാരുടെ എണ്ണം കുറവ് ഉൾപ്പെടെയുള്ള വിവിധ പ്രശ്‌നങ്ങൾ തുടർന്നതോടെയാണ് വിമാന കമ്പനി യാത്രക്കാർക്ക് ഇരുട്ടടിയേകുന്ന കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയത്. ഇതോടെ, ശക്തമായ പ്രതിഷേധത്തിനാണ് വിമാനത്താവളങ്ങൾ സാക്ഷിയായത്. 

Advertisment