റോഹിംഗ്യകളെ കുറിച്ചുള്ള പരാമർശം. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുൻ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും കത്ത്

റോഹിംഗ്യകളെ അഭയാർഥികളായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ഗവൺമെന്റ് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നാണ് ഡിസംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചോദിച്ചത്.

New Update
1514486-cji-suryakanth

ഡൽഹി: റോഹിംഗ്യൻ അഭയാർഥികളെ കുറിച്ച് അടുത്തിടെ നടത്തിയ പരാമർശങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്ത്.

Advertisment

മുൻ ജഡ്ജിമാർ, അഭിഭാഷകർ, ക്യാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് എന്ന സംഘടനയുമാണ് ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതിയത്. 

റോഹിംഗ്യകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഒരു ഹരജിയിൽ ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.

റോഹിംഗ്യകളെ അഭയാർഥികളായി പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ ഗവൺമെന്റ് എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നാണ് ഡിസംബർ രണ്ടിന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ചോദിച്ചത്.

ബെഞ്ചിന്റെ പരാമർശങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് കത്തിൽ പറയുന്നു. റോഹിംഗ്യൻ അഭയാർഥികളുടെ തുല്യമായ മാനവികതയും തുല്യമായ മനുഷ്യാവകാശങ്ങളും ഭരണഘടനയാലും നമ്മുടെ നിയമങ്ങളാലും അന്താരാഷ്ട്ര നിയമങ്ങളാലും സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. 

റോഹിംഗ്യൻ അഭയാർഥികളുടെ നിയമപരമായ പദവിയെ ചോദ്യം ചെയ്യുക, അവരെ ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കുന്ന നുഴഞ്ഞുകയറ്റക്കാരുമായി താരതമ്യം ചെയ്യുക, അനധികൃതമായി പ്രവേശിക്കാൻ തുരങ്കം ഉണ്ടാക്കുന്നവരെക്കുറിച്ചുള്ള പരാമർശങ്ങൾ, അത്തരത്തിൽ പ്രവേശിക്കുന്നവർക്ക് ഭക്ഷണത്തിനും താമസത്തിനും വിദ്യാഭ്യാസത്തിനും അർഹതയുണ്ടോ എന്ന ചോദ്യങ്ങൾ, അഭയാർഥികൾക്ക് ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അടിസ്ഥാനപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് രാജ്യത്തെ ദാരിദ്ര്യത്തെ കാരണമായി ഉദ്ധരിക്കുന്നതിനെയും കത്തിൽ വിമർശിക്കുന്നുണ്ട്.

Advertisment