/sathyam/media/media_files/2025/12/08/indigo-2025-12-08-09-59-07.jpg)
ഡൽഹി: പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുന്ന ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ ഇന്നും വൈകാന്‍ സാധ്യതയെന്ന് ഡല്‍ഹി വിമാനത്താവളം. ചില സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രതിസന്ധിയിലാണ്.
മറ്റ് സര്‍വീസുകള്‍ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഡല്‍ഹി വിമാനത്താവളം മുന്നറിയിപ്പ് നല്‍കി.
'ഇന്‍ഡിഗോ വിമാനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധി ഇന്നും തുടരാനാണ് സാധ്യത.
യാത്രക്കാര്‍ എയര്‍പ്പോര്‍ട്ടിലേക്ക് പുറപ്പെടുന്നതിന് മുന്‍പായി ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണം'.
ഡല്‍ഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
വിമാനസര്‍വീസിലെ പ്രതിസന്ധികള്‍ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാര്‍ക്ക് നേരിടേണ്ടിവന്ന ദുരിതത്തില്‍ ഖേദമുണ്ടെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us