/sathyam/media/media_files/2025/06/17/f8IyAj55r6BrD8JIxvLo.jpg)
ഡൽഹി: രാജ്യവ്യാപകമായി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം.
നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്.
ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിശദീകരിച്ചു.
രാജ്യത്തെ വ്യോമയാന വിപണിയിൽ 60 ശതമാനത്തിലധികം ഓഹരിയുള്ള ഇൻഡിഗോയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായി, വ്യോമയാന മേഖലയിൽ കൂടുതൽ കമ്പനികൾ ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us