വൻ ശമ്പള വർധന. മുഖ്യമന്ത്രിക്ക് 3.74 ലക്ഷം. എംഎൽഎമാരുടെ ശമ്പളം 3.45 ലക്ഷം രൂപയായും വർധിപ്പിച്ച് ഒഡിഷ സർക്കാർ

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറുടെയും ഡപ്യൂട്ടി സ്‌പീക്കറുടെയും പ്രതിപക്ഷ നേതാവിൻ്റെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചു. 

New Update
odisha-assembly-2025-12-09-15-17-39

ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർധിപ്പിച്ച് ഒഡിഷ സർക്കാർ. 1.11 ലക്ഷത്തിൽ നിന്ന് 3.45 ലക്ഷമായാണ് വർധിപ്പിച്ചത്. 

Advertisment

2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പാർലമെൻ്ററികാര്യ മന്ത്രി മുകേഷ് മഹാലിംഗ് അവതരിപ്പിച്ച ബില്ലിന് നിയമസഭ ഐകകണ്ഠേന അംഗീകാരം നൽകുകയായിരുന്നു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറുടെയും ഡപ്യൂട്ടി സ്‌പീക്കറുടെയും പ്രതിപക്ഷ നേതാവിൻ്റെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചു. 

സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും ശമ്പള വർധന ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.

നിലവിൽ നിയമസഭയിലെ അംഗങ്ങൾക്ക് 1.11 ലക്ഷം രൂപയായിരുന്നു അലവൻസ് അടക്കം മാസം തോറും ലഭിച്ചിരുന്നത്. ഇത് ഇനി മുതൽ 3.45 ലക്ഷം രൂപയാകും. 

2007 മുതൽ നിയമസഭാംഗങ്ങൾ ആവശ്യപ്പെട്ട വർധനവാണ് ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയത്. ഈ തീരുമാനത്തിന് എല്ലാ അംഗങ്ങളും ഒരേ മനോസോടെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു.

Advertisment