ഏഴ് ദിവസമായി നന്നായി ഉറങ്ങിയിട്ട്. ഇന്‍ഡിഗോയിലെ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതെന്ന് സംശയം: വ്യോമയാന മന്ത്രി

ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

New Update
ram-mohan-naidu-180336540-16x9_0

ന്യൂഡല്‍ഹി: ഇന്‍ഡിഗോയിലെ പ്രതിസന്ധി മനപ്പൂര്‍വം സൃഷ്ടിച്ചതാണോയെന്ന് സംശയിക്കുന്നുവെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു പറഞ്ഞു. 

Advertisment

ആവശ്യമെങ്കില്‍ സിഇഒയെ പുറത്താക്കാന്‍ നിര്‍ദേശിക്കും. കൂടിയാലോചനകളോടെയാണ് ജോലി സമയത്തിന്റെ ചട്ടങ്ങള്‍ നടപ്പിലാക്കിയത്. ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. 

താന്‍ നന്നായി ഉറങ്ങിയിട്ട് ഒരാഴ്ചയായെന്നും രാം മനോഹര്‍ നായിഡു പറഞ്ഞു. ''കഴിഞ്ഞ ഏഴ് ദിവസമായി എനിക്ക് ഉറക്കമില്ല. ഓഫീസില്‍ തുടര്‍ച്ചയായ അവലോകന യോഗങ്ങള്‍ നടത്തുകയായിരുന്നു. 

എന്റെ ശ്രദ്ധ യാത്രക്കാരിലായിരുന്നു'' രാം മനോഹര്‍ നായിഡു പറഞ്ഞു. ഇന്‍ഡിഗോ പത്തുശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

കണക്കുകള്‍ പ്രകാരം ഇന്‍ഡിഗോ പൈലറ്റുമാരുടെ എണ്ണം മാര്‍ച്ചിനു ശേഷം മൂന്ന് ശതമാനം കുറഞ്ഞു. എയര്‍ ഇന്ത്യയുടേത് ഈ സമയം ഇരട്ടിയായിട്ടുണ്ട്. 

പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും. എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകും. ഡ്യൂട്ടി സയമ ലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

Advertisment