ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം

അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദി‌‍ന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
PTI14-09-2020_000342B

ഡൽഹി: ഡൽഹി കലാപ ​ഗൂഢാലോചനക്കേസിൽ ജയിലിൽ കഴിയുന്ന ജെഎൻയു പൂർവ വിദ്യാർഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജാമ്യം. 14 ദിവസത്തേക്കാണ് ഇടക്കാല ജാമ്യം.

Advertisment

ഈ മാസം 16 മുതൽ 29 വരെയാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദേശിച്ചു.

ഡിസംബർ 27നാണ് സഹോദരിയുടെ വിവാഹം. അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്‌പായ് ആണ് ഉമർ ഖാലിദി‌‍ന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്.

നേരത്തെ, സുപ്രിംകോടതിയിൽ ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പൊലീസ് എതിർത്തിരുന്നു. എന്നാൽ തങ്ങൾ നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നും ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ വാദിച്ചു. തുടർന്ന്, വിശദമായ വാദം കേട്ട ശേഷം ഉമര്‍ ഖാലിദടക്കം ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാന്‍ സുപ്രിംകോടതി മാറ്റി. 

Advertisment