'ശശി തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു. കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായി.' പാര്‍ട്ടിയെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് തരൂർ

ബദൽ നയം ഇല്ലാതെ 'എതിർപ്പ്' മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്.

New Update
o971jofg_shashi-tharoor_625x300_19_March_24

ഡൽഹി:  കോൺഗ്രസിനെ വിമർശിച്ചു കൊണ്ടുള്ള അവലോകനം ട്വിറ്ററിൽ പങ്കുവച്ച് ശശി തരൂർ. 

Advertisment

കോൺഗ്രസിന് ദിശാബോധവും നയവും ഇല്ലാതായെന്ന അവലോകനമാണ് തരൂർ പങ്കുവച്ചത്.കോൺഗ്രസ് വെറും പ്രതിപക്ഷമായി മാറുന്നു എന്ന് അവലോകനത്തിൽ പറയുന്നു.

ബദൽ നയം ഇല്ലാതെ 'എതിർപ്പ്' മാത്രമായി കോൺഗ്രസ് മാറുന്നു എന്നും നിരീക്ഷണം ഉണ്ട്.തരൂരിനെ കോൺഗ്രസ് ഒതുക്കുന്നു എന്നും അവലോകനത്തിലുണ്ട്.

പാവങ്ങളുടെ മിശിഹ ആകാൻ നോക്കിയ കോൺഗ്രസ് ബിജെപിക്കു മുന്നിൽ പരാജയപ്പെട്ടു.നിരീക്ഷണം 'യാഥാർത്ഥ്യം' എന്നും ചിന്താപരമെന്നും തരൂർ വിലയിരുത്തുന്നു.

തരൂർ മൻമോഹൻസിംഗ് അടക്കമുള്ള നേതാക്കളുടെ വിചാരധാരയുടെ പ്രതീകമെന്നും അവലോകനത്തിൽ പറയുന്നുണ്ട്

Advertisment