മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് വോട്ട് ചോരി റാലിയില്‍ പരാമര്‍ശം. രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി

രാഹുൽ ​ഗാന്ധിയും, മല്ലികാർജുൻ ഖർ​ഗെയും മാപ്പ് പറയണം എന്ന് കേന്ദ്രമന്ത്രി  കിരൺ റിജിജു ആവശ്യപ്പെട്ടു.

New Update
466896-rahul-gandhi-and-narendra-modi

ഡൽഹി: വോട്ട് ചോരി റാറിയിലെ പരാമര്‍ശത്തില്‍ രാഹുൽ ​ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

Advertisment

മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തലാണ്..ത്തരം തരംതാഴ്ന്ന പരാമർശങ്ങൾ അം​ഗീകരിക്കില്ല.

രാഹുൽ ​ഗാന്ധിയും, മല്ലികാർജുൻ ഖർ​ഗെയും മാപ്പ് പറയണം എന്ന് കേന്ദ്രമന്ത്രി  കിരൺ റിജിജു ആവശ്യപ്പെട്ടു.

വോട്ട് കൊള്ള ആരോപണം ഉന്നയിച്ചുള്ള പ്രചാരണം ശക്തമാക്കിക്കൊണ്ടാണ് ഡൽഹി രാംലീല മൈതാനത്ത്  ഇന്നലെ   കൂറ്റൻ റാലി നടന്നത്.

രാഹുൽ ​ഗാന്ധിയുടെ നേതൃത്ത്വത്തിൽ നടത്തിയ റാലിയിൽ സോണിയ ​ഗാന്ധിയും, പ്രിയങ്ക ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും, കെസി വേണു​ഗോപാലും അടക്കമുള്ള മുതിർന്ന നേതാക്കളും കേരളത്തിൽ നിന്നടക്കം സംസ്ഥാന ഘടകങ്ങളുടെ ചുമതലയുള്ളവരും പങ്കെടുത്തു. 

അധികാരമുപയോ​ഗിച്ച് ജനാധിപത്യ സംവിധാനങ്ങളെല്ലാം അട്ടിമറിച്ചാണ് നരേന്ദ്രമോദിയും അമിത്ഷായും അധികാരത്തിൽ തുടരുന്നതെന്നും, സത്യവും അഹിംസയും മുറുകെ പിടിച്ചുകൊണ്ട് ഇരുവരെയും തോൽപിക്കുമെന്നും രാഹുൽ പറഞ്ഞു. 

തന്റെ ചോദ്യങ്ങൾക്ക് ഇതുവരെ കൃത്യമായ മറുപടി നൽകാത്ത തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ പേരെടുത്ത് പറഞ്ഞ് രാഹുൽ മുന്നറിയിപ്പും നൽകി.

Advertisment