/sathyam/media/media_files/2025/12/16/untitled-design98-2025-12-16-01-26-03.png)
ചണ്ഡിഗഡ്: പഞ്ചാബില്‍ കബഡി ടൂര്‍ണമെന്റ് കളിക്കാന്‍ എത്തിയ താരത്തെ വെടിവച്ച് കൊലപ്പെടുത്തി. സെല്‍ഫി എടുക്കാനെന്ന വ്യാജനേ കളിക്കളത്തില്‍ എത്തിയ ശേഷം താരത്തെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
റാണാ ബാലചൗരിയയാണ് കൊലപ്പെട്ടത്. സംഭവത്തിന് ശേഷം അക്രമികള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
ബംബിഹ ഗാങ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഞ്ചാബി ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലയാളികള്‍ക്ക് ഇയാള്‍ അഭയം നല്‍കി എന്നാണ് കൊലയാളികളുടെ അവകാശവാദം.
ആക്രമണത്തില്‍ സാരമായി പരിക്കേറ്റ താരത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഖത്തും ശരീരത്തിലുമായി അഞ്ചിലേറെ വെടിയുണ്ടകള്‍ ഏറ്റിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; രണ്ടോ മൂന്നോ അക്രമികള്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന കളിക്കാരനെ സമീപിക്കുകയും പെട്ടെന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു.
പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും സംഭവത്തിന് പിന്നിലെ യഥാര്‍ഥ കാരണം ഇപ്പോള്‍ പറയാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us