/sathyam/media/media_files/2025/12/16/untitled-design107-2025-12-16-21-50-43.png)
ഡൽഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം മാറ്റി പുതിയ നിയമം കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ബിജെപി സര്‍ക്കാരിന്റെ നീക്കം മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന ദർശനത്തിന്റെ ജീവസുറ്റ രൂപമാണ് എംജിഎൻആർഇജിഎ.
ദശലക്ഷക്കണക്കിന് ഗ്രാമീണ ഇന്ത്യക്കാർക്ക് ഇതൊരു ജീവനാഡിയായിരുന്നു, കൂടാതെ കോവിഡ് സമയത്ത് ഒരു നിർണായക സാമ്പത്തിക സുരക്ഷാ വലയമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
മോദിക്ക് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 'അസ്വസ്ഥത' ഉണ്ടാക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ എന്‍ഡിഎ സര്‍ക്കാര്‍ എംജിഎന്‍ആര്‍ഇജിഎയെ 'വ്യവസ്ഥാപിതമായി' ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
പുതിയ ബില്ല് പ്രകാരം ബഡ്ജറ്റുകള്‍, പദ്ധതികള്‍, നിയമങ്ങള്‍ എന്നിവ കേന്ദ്രം നിശ്ചയിക്കും.
സംസ്ഥാനങ്ങള്‍ക്ക് 40 ശതമാനം ചെലവ് വഹിക്കേണ്ടി വരും. ഫണ്ട് തീരുമ്പോള്‍, അല്ലെങ്കില്‍ വിളവെടുപ്പ് കാലത്ത്, തൊഴിലാളികള്‍ക്ക് മാസങ്ങളോളം തൊഴില്‍ നിഷേധിക്കപ്പെടും.
ഈ 'ജനവിരുദ്ധ ബില്ലിനെ'തിരെ റോഡില്‍നിന്ന് പാര്‍ലമെന്റ് വരെ പ്രതിപക്ഷം പ്രതിഷേധിക്കും.' അദ്ദേഹം പറഞ്ഞു.
ഓരോ വര്‍ഷവും ഗ്രാമീണ കുടുംബങ്ങള്‍ക്ക് 100 ദിവസത്തെ വേതനത്തോടെയുള്ള തൊഴില്‍ നിയമപരമായി ഉറപ്പ് നല്‍കുന്ന എംജിഎന്‍ആര്‍ഇജിഎയുടെ കീഴിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us