രാജ്യത്തിന് മുഴുവന്‍ സമയ പ്രതിപക്ഷ നേതാവ് വേണം. ജനവിരുദ്ധ ബില്‍ പാര്‍ലമെന്‍റില്‍ വരുമ്പോള്‍ രാഹുല്‍ ബിഎംഡബ്ല്യു ഓടിക്കുകയായിരുന്നു: ജോണ്‍ ബ്രിട്ടാസ്

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ഡിഎംകെയിലെ ടി ആര്‍ ബാലുവാണ് പ്രതിപക്ഷ നേതാവ് എവിടെയെന്ന് ചോദിച്ചത്. 

New Update
john britas3

 ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സിപിഎം എംപി ജോണ്‍ ബ്രിട്ടാസ്. രാജ്യത്തിന് ഒരു പൂര്‍ണസമയ പ്രതിപക്ഷ നേതാവ് വേണമെന്ന് ബ്രിട്ടാസ് ആവശ്യപ്പെട്ടു. 

Advertisment

ജനവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എവിടെയാണെന്നും ജോണ്‍ ബ്രിട്ടാസ് ചോദിച്ചു.

വിവാദ തൊഴിലുറപ്പ് ബില്‍ അടക്കം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ രാഹുല്‍ഗാന്ധി ജര്‍മനിയില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. 

ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ സഖ്യത്തിലെ മുതിര്‍ന്ന നേതാവായ ഡിഎംകെയിലെ ടി ആര്‍ ബാലുവാണ് പ്രതിപക്ഷ നേതാവ് എവിടെയെന്ന് ചോദിച്ചത്. 

ഇതുപോലുള്ള ജനവിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ അതിനെതിരെ മുന്നില്‍ നിന്ന് പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവല്ലേ. നമുക്ക് പ്രതിപക്ഷ നേതാവ് വേണ്ടേ?. 

ഈ ഒരാഴ്ചയിലെ സംഭവവികാസങ്ങള്‍ നോക്കൂ. പ്രതിപക്ഷം പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന മൂന്നു ബില്ലുകള്‍ ദോശ ചുട്ടെടുക്കുന്ന ലാഘവത്തോടെയല്ലേ സര്‍ക്കാര്‍ പാസ്സാക്കിയത്.

രാഹുല്‍ ഗാന്ധിയെപ്പോലെ ജനപ്രീതിയുള്ള നേതാവ് പ്രതിപക്ഷത്തെ നയിക്കുന്ന തരത്തില്‍ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍, അദ്ദേഹം പ്രതിഷേധവുമായി തെരുവിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുമായിരുന്നില്ലേ. 

പദവിയാണ് പ്രധാനം. തൊഴിലുറപ്പ് പദ്ധതി ലോകത്തിലെ എത്രയോ രാജ്യങ്ങള്‍ ഉറ്റുനോക്കിയ പദ്ധതിയാണെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

Advertisment