രാജ്യത്തെ ആദ്യ തദ്ദേശീയ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസർ വികസിപ്പിച്ച് ഇന്ത്യ

സെമികണ്ടക്‌ടര്‍ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്‍തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ധ്രുവ-64-ന്‍റെ വരവ് വലിയ രീതീയിൽ ശക്തിപ്പെടുത്തുന്നു. 

New Update
what-is-dhruv64-1765937614

ഡൽഹി: സെമികണ്ടക്‌ടര്‍, പ്രോസസർ സാങ്കേതികവിദ്യ മേഖലയിൽ ഇന്ത്യ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസറായ ധ്രുവ്-64 (DHRUV64) പ്രഖ്യാപിച്ചു. 

Advertisment

കേന്ദ്ര സർക്കാരിന്‍റെ മൈക്രോപ്രൊസസ്സർ ഡെവലപ്‌മെന്‍റ് പ്രോഗ്രാമിന്‍റെ (MDP) കീഴിൽ സെന്‍റർ ഫോർ ഡെവലപ്‌മെന്‍റ് ഓഫ് അഡ്വാൻസ്‍ഡ് കമ്പ്യൂട്ടിംഗ് (C-DAC) സി-ഡാക് ആണ് ഈ മൈക്രോപ്രൊസസർ വികസിപ്പിച്ചെടുത്തത്. 1GHz ക്ലോക്ക് വേഗതയിലാണ് പ്രോസസർ പ്രവർത്തിക്കുന്നത്.

സെമികണ്ടക്‌ടര്‍ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്‍തത നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ധ്രുവ-64-ന്‍റെ വരവ് വലിയ രീതീയിൽ ശക്തിപ്പെടുത്തുന്നു. 

വിദേശ ചിപ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൽ ഈ ഘട്ടം പ്രധാനമാണെന്ന് കണക്കാക്കപ്പെടുന്നു. തന്ത്രപരവും വാണിജ്യപരവുമായ ആപ്ലിക്കേഷനുകളെ പിന്തുണയ്ക്കാൻ കഴിവുള്ള, പൂർണ്ണമായും തദ്ദേശീയമായ പ്രോസസർ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് DHRUV64. ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പായി ഇത് കണക്കാക്കപ്പെടുന്നു.

Advertisment