/sathyam/media/media_files/2025/12/22/bengal-nrega-workers-face-food-security-crisis-2025-12-22-11-34-44.jpg)
ഡൽഹി : തൊഴിലുറപ്പ് അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രാജ്യ വ്യാപക പ്രക്ഷോഭം നടത്തുന്നതിനിടെയാണ് കേന്ദ്ര നീക്കം.
വിബി ജി റാം ജി നിയമത്തിൻ്റെ ഭാഗമായി ഡിസംബർ 26-ന് മുമ്പ് എല്ലാ ഗ്രാമപഞ്ചായത്തിലും ഒരു പ്രത്യേക ഗ്രാമസഭ നടത്താൻ ആവശ്യപ്പെട്ടാണ് കേന്ദ്ര ഗ്രാമ വികസന സെക്രട്ടറി ചീഫ് സെക്രട്ടറിമാർക്ക് കത്ത് അയച്ചത് .
വിബി ജി റാംജി നിയമം സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ആണ് നിർദ്ദേശം. ഇതിനായി പഞ്ചായത്ത് രാജ് സംവിധാനത്തിൽ വരുന്ന എല്ലാ ഏജൻസികളേയും ഉപയോഗിക്കാം.
എല്ലാ ഫീൽഡ് ലെവൽ പ്രവർത്തകർക്കും പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്കും ഇക്കാര്യത്തിൽ ആവശ്യമായ നിർദ്ദേശം നൽകണമെന്ന് കത്തിൽ പറയുന്നു.
തൊഴിലാളികൾ, സ്ത്രീകൾ, എസ്‌സി/എസ്ടി, ദുർബല വിഭാഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.
പഞ്ചായത്ത് നിർണ്ണയ് ആപ്പ് വഴി ടൈംസ്റ്റാമ്പ് ചെയ്ത ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകളും വീഡിയോഗ്രാഫുകളും സഹിതം ഗ്രാമസഭാ വിശദാംശങ്ങൾ തത്സമയം അപ്‌ലോഡ് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്രസർക്കാർ കൊണ്ട് വന്ന ബില്ല് പ്രതിപക്ഷ പ്രതിഷേധം മറികടന്നാണ് പാർലമെൻ്റ് പാസാക്കിയത്. പാർലമെൻ്റ് പാസാക്കിയ ബില്ലിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പ് വെച്ചത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us