/sathyam/media/media_files/2025/06/17/6yhx4aSngliIw2gtjOUq.jpg)
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്.
പുലര്‍ച്ചെ 3:20നാണ് ബോയിംഗ് 777337 ഇആര്‍ വിമാനം ടേക്ക് ഓഫ് ചെയതത്. വിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ വലതുവശത്തെ എന്‍ജിനിലെ ഓയില്‍ മര്‍ദം പെട്ടെന്ന് കുറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്.
തുടര്‍ന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. 335 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
യാത്രക്കാര്‍ക്ക് മുംബൈയിലേക്ക് പോകാന്‍ പകരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു. സംഭവത്തെത്തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയം എയർ ഇന്ത്യയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ഇതിനുപുറമെ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോട് (DGCA) അന്വേഷണം നടത്താനും മന്ത്രാലയം നിർദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us