താൻ മൂന്ന് ദിവസം മാത്രമേ ഡൽഹിയിൽ തങ്ങാറുള്ളൂ. വായു‌മലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായി.ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി

താ​നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി​യെ​ന്നും ഡ​ൽ​ഹി​യി​ലെ​യും പ​രി​സ​ര മേ​ഖ​ല​ക​ളി​ലെ​യും 40 ശ​ത​മാ​നം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

New Update
Untitled

ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്കുണ്ടായ ബുദ്ധിമുട്ട് തുറന്നുപറഞ്ഞ് ​കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. താൻ മൂന്ന് ദിവസം മാത്രമേ ഡൽഹിയിൽ തങ്ങാറുള്ളൂവെന്നും എന്നിട്ടും വായു‌മലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്നും ഗഡ്കരി പറഞ്ഞു. 

Advertisment

താ​നാ​ണ് ഗ​താ​ഗ​ത മ​ന്ത്രി​യെ​ന്നും ഡ​ൽ​ഹി​യി​ലെ​യും പ​രി​സ​ര മേ​ഖ​ല​ക​ളി​ലെ​യും 40 ശ​ത​മാ​നം അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.


ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്നും മലിനീകരണം ഗണ്യമായി കുറയ്ക്കുന്ന ബദൽ മാർ​ഗങ്ങള്‍ അവലംബിക്കണമെന്നും ഗഡ്കരി പറഞ്ഞു.


ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യാനായി രാജ്യം പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇത് ദേശീയത എന്ന ആശയവുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'എന്ത് തരം ദേശീയതയാണിത്.

മലിനീകരണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ നമുക്ക് കഴിയുന്നില്ലേ? മലിനീകരണം പൂജ്യം ആക്കാൻ കഴിയുന്ന ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജൻ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കാൻ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണ്'- അദ്ദേഹം വിശദമാക്കി.


'ഇന്ന് യഥാർഥ ദേശീയത ഉണ്ടെങ്കിൽ, ഫോസിൽ ഇന്ധന ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വർധിപ്പിക്കുകയും ചെയ്യണം‌‌. 


ഇത്രയും പണം ചെലവഴിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ സ്വന്തം രാജ്യത്തെ മലിനമാക്കുകയാണ്. ബദൽ ഇന്ധനങ്ങളിലും ജൈവ ഇന്ധനങ്ങളിലും നമുക്ക് സ്വയംപര്യാപ്തരാകാൻ കഴിയുന്നില്ലേ?'- അദ്ദേഹം കൂട്ടിച്ചേർത്തു. 

Advertisment